Categories: Kerala

കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്നിടത്ത് കറങ്ങിയതിനെ ശകാരിച്ചു; അദ്ധ്യാപകന്റെ കൈ തല്ലി ഒടിച്ച് വിദ്യാർത്ഥി

Published by

മലപ്പുറം: അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനത്തിന് ഇരയായതായി പരാതി. കുറ്റിപ്പുറം പേരശ്ശനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. അദ്ധ്യാപകൻ സജീഷിനാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.

മർദ്ദനത്തിൽ അദ്ധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കലോത്സവ പരിശീലനം നടക്കുന്ന സ്ഥലത്ത് കറങ്ങി നടക്കവെ അദ്ധ്യാപകൻ വിദ്യാർത്ഥിയെ ശകാരിച്ചിരുന്നു. ഇതേ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ കുറ്റിപ്പുറം പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.

ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്ന വിദ്യാർഥികളെ അധ്യാപകൻ ശകാരിക്കുകയും പ്രിൻസിപ്പലിന് മുന്നിലെത്തിക്കുകയും ചെയ്തു. പ്രിൻസിപ്പലിന് മുന്നിൽ പ്രകോപിതനായ വിദ്യാർഥി അധ്യാപകനെ മർദിക്കുകയായിരുന്നു. അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by