മുണ്ടക്കയം: മലയോര കര്‍ഷകരുടെയും പട്ടിക വിഭാഗക്കാരുടെയും കൈവശഭൂമിക്ക് പട്ടയം നല്കാനുള്ള ഉത്തരവ് നടപ്പാക്കാതെ ഉദ്യോഗസ്ഥര്‍ വഞ്ചനാപരമായ നിലപാട് തുടരുകയാണെന്ന് മല അരയ മഹാസഭ.
എയ്ഞ്ചല്‍ വാലിയില്‍ പട്ടയം നല്കിയിട്ടും സമീപ സ്ഥലങ്ങളില്‍ പട്ടയം നല്‍കുന്നില്ല. 2020 ജൂണ്‍ മാസത്തിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കൈവശഭൂമിക്ക് 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം അനുവദിക്കുവാന്‍ അനുമതി നല്കിയിരുന്നു.
ഇതനുസരിച്ച് ഇടുക്കി ജില്ലയില്‍ പട്ടയവിതരണ നടപടികള്‍ ചില വില്ലേജുകളില്‍ പൂര്‍ത്തിയായി. അവിടെ മറ്റുചില വില്ലേജുകളില്‍ ആയിരക്കണക്കിന് അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഏഴായിരത്തിലധികം അപേക്ഷകള്‍ അധികൃതര്‍ വാങ്ങിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മല അരയ യുവജന സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. സുബിന്‍ വി.അനിരുദ്ധന്‍, സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. വി.ജി.ഹരീഷ് കുമാര്‍, വനിതാ സംഘടന വൈസ് പ്രസിഡന്റ് ദിവ്യ ദിവാകരന്‍, സംസ്ഥാന കമ്മിറ്റി അംഗം ഉദയന്‍ മേനോത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: