ചങ്ങനാശ്ശേരി: കോട്ടയം ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തിപരിചയ, ഐടി മേളകള്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ ചങ്ങനാശ്ശേരിയില്‍ നടക്കും.
ചങ്ങനാശ്ശേരി എസ്ബി, സെയ്ന്റ് ആന്‍സ് സ്ക്കൂളുകളിലായാണ് മേളകള്‍ നടക്കുക. മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒക്ടോബര്‍ 30ന് രാവിലെ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ മേളയിലേക്കുള്ള മത്സരാര്‍ത്ഥികളുടെ പേരുചേര്‍ക്കല്‍ നടക്കും.31ന് രാവിലെ ഒന്‍പതിന് അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ബീനാ ജോബി അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയാകും.31ന് പ്രവൃത്തിപരിചയ-ഐടി മേളകള്‍ എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളിലും, ഗണിതശാസ്ത്രമേള സെയ്ന്റ് ആന്‍സ് സ്കൂളിലും നടക്കും.
നവംബര്‍ ഒന്നിന് എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശാസ്ത്ര-ഐടി മേളകളും സെയ്ന്റ് ആന്‍സ് സ്കൂളില്‍ സാമൂഹ്യശാസ്ത്രമേളയും നടക്കും. 13 ഉപജില്ലകളില്‍ നിന്നായി 3500-ലധികം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും.
മേളയില്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ കാണാം. ഒന്നാം തീയതി വൈകിട്ട് നാലിനാണ് സമാപനസമ്മേളനം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍പോള്‍, പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് ആന്റണി, സ്വാഗതസംഘം ചെയര്മാന് ജോമിജോസഫ് കാവാലം, എഇഒ സോണിപീറ്റര്, കെ.കെ.ബിനുഎബ്രഹാം, ബിനുജോയി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: