Categories: Cricket

പാക് ഭീതി കടന്ന് ദക്ഷിണാഫ്രിക്ക

Published by

ചെന്നൈ: ആവേശകരമായ മത്സരത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോല്‍പ്പിച്ചു. ഏറെ പിരിമുറുക്കം നിറഞ്ഞു നിന്ന മത്സരത്തില്‍ ഒരു വിക്കറ്റിന് ജയിച്ച ദക്ഷിണാഫ്രിക്ക സെമിയിലേക്ക് അടുത്തു. ഇന്നലത്തെ മത്സരം പരാജയപ്പെട്ട പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കൂറേ അസ്തമിച്ചു. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും സെമി ഉറപ്പിക്കാനാവില്ല.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സൗദ് ഷക്കീലിന്റെയും(52) ബാബര്‍ അസമിന്റെയും(50) ബാറ്റിങ് മികവില്‍ 270 റണ്‍സെടുത്തു. മറുപടിയില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം(91) നടത്തിയമികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഒമ്പ്ത വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കെ കേശവ് മഹാരാജ് പായിച്ച ബൗണ്ടറിയോടെ ദക്ഷിണാഫ്രിക്ക 271 റണ്‍സെടുത്തു വിജയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by