ഭാരതത്തെ ഒരൊറ്റ രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ നടത്തിയ രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ് എസ്) നേതാക്കളുടെ ആരും ഇതുവരെ പറയാത്ത മഹദ് ത്യാഗങ്ങളുടെ കഥ സിനിമയാകുന്നു. വണ്‍ നേഷന്‍ (ഒരൊറ്റ രാഷ്‌ട്രം) അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട സിനിമയുടെ പോസ്റ്റര്‍ വിജയദശമി നാളില്‍ പുറത്തിറങ്ങി.
ആര്‍എസ്എസ് എന്ന സംഘടനയുടെ 100 വര്‍ഷത്തെ കഥയാണ് ഈ വെബ് സീരീസില്‍ ഇതള്‍ വിരിയുക. 2025ലാണ് ആര്‍എസ്എസ് എന്ന സംഘടനയ്‌ക്ക് 100 വയസ്സ് തികയുന്നത്.
പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് നേടിയ ആറ് സംവിധായകരാണ് ഈ വെബ് സിനിമയ്‌ക്ക് പിന്നില്‍. ആരും ഇതുവരെ പറയാത്ത, ആരും പാടിപ്പുകഴ്‌ത്താത്ത ഭാരതത്തിലെമ്പാടുമുള്ള ഒരു പിടി ആര്‍എസ് എസ് നേതാക്കളുടെ നിശ്ശബ്ദത്യാഗത്തിന്റെ കഥകളാണ് ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക.
വണ്‍ നേഷന്‍ (ഒരൊറ്റ രാഷ്‌ട്രം) അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട സിനിമയുടെ പോസ്റ്റര്‍ വിജയദശമി നാളില്‍ പുറത്തിറങ്ങി. ആര്‍എസ് എസ് വേഷത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന നിശ്ചയദാര്‍ഡ്യമുള്ള യുവാവിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. ദേശീയ അവാര്‍ഡ് നേടിയ ആറ് സംവിധായകരാണ് വണ്‍ നേഷന്റെ പണിപ്പുരയില്‍. പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്നിഹോത്രി, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് പുരാണ്‍ സിങ്ങ് ചൗഹാന്‍ എന്നിവരാണ് മികച്ച സംവിധായകര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഈ ആറ് സംവിധായക പ്രതിഭകള്‍.
വിഷ്ണുവര്‍ധന്‍ ഇന്ദുരി, ഹിതേഷ് തക്കാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: