ഗായത്രീമന്ത്രാര്‍ത്ഥം
‘ഷുഞ് പ്രാണിപ്രസവേ
ഇത്യസ്യ ധാരാതേദ്രൂപം
സുനോതി സൂര്യതേ വാ
ഉത്പാദയതി ചരാചരം ജഗതം
സവിതാ സൂര്യമണ്ഡലാന്തര്‍ഗത
പുരുഷ ഈശ്വര’
(ഭരദ്വാജഭാഷ്യം)
ഈ രൂപം പ്രാണികളെ സൃഷ്ടിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ‘ഷുഞ്’ എന്ന ധാതുരൂപത്തില്‍ നിന്നും ഉണ്ടായതാണ് സവിത (എന്ന പദം). യാതൊന്നാണോ ചരാചര ജഗത്തിനെ സൃഷ്ടിക്കുന്നത്, അതിന്റെ പേരാണു സവിത. സവിതാദേവന്റെ, സൂര്യന്റെ മണ്ഡലത്തിനുള്ളില്‍ വസിക്കുന്ന പുരുഷന്‍ ആരോ, അതു ഈശ്വരനാകുന്നു.
‘സവന്നത് സവിത’
(മൈത്രേ്യാപനിഷത്ത് 6/35)
ലോകത്തെ പാലിക്കുന്നതിനാല്‍ സവിത എന്ന പേരുണ്ടായി.
‘ഷുപ്രസവൈശ്വര്യയോഃ
സര്‍വ്വ വസ്തൂനാം പ്രസവ
ഉത്പത്തി സ്ഥാനം
സര്‍വ്വൈശ്വര്യസ്യ ച’
(മഹീധരഭാഷ്യം)
ഉല്പത്തി, ഐശ്വര്യം എന്നീ അര്‍ത്ഥത്തില്‍ ‘ഷു’ ധാതുവില്‍ നിന്നും സവിത എന്ന പദം ഉണ്ടാകുന്നു. ഇക്കാരണത്താല്‍ സമസ്ത വസ്തുക്കളുടെയും ഉല്പത്തിയുടെയും ഐശ്വര്യത്തിന്റെയും സ്ഥാനം സവിത ആകുന്നു.
‘സൂതൃചൃ ജഗസൃഷ്ടിരി പരമേശ്വരേ’
ജഗത്തിന്റെ സൃഷ്ടാവ്, അതായത് ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ ‘സൂ’ ധാതുവില്‍ നിന്നും ‘തൃച്’ പ്രത്യയത്തിലൂടെ സവിത (എന്ന പദം) ഉണ്ടാകുന്നു.
‘സുപ്രേരണേ സുവതി സ്വ
സ്വ വ്യാപാരേ പ്രേരയതി
യഃ സവിതാ പ്രേരകാന്തര്യാമി
വിജ്ഞാനാനന്ദ സ്വഭാവോ
ഹിരണ്യഗര്‍ഭോപാദ്ധ്യവച്ഛിന്നഃ’
(മഹീധരഭാഷ്യം)
പ്രേരണ എന്ന അര്‍ത്ഥത്തില്‍ ‘ഷു’ ധാതുവില്‍ നിന്നും സവിത എന്ന പദം ഉണ്ടാകുന്നു. ഇക്കാരണത്താല്‍, യാതൊന്നു സകല പ്രാണികളെയും അവരവരുടെ പ്രവൃത്തിയില്‍ വ്യാപൃതരാക്കുന്നുവോ അതു സവിത ആകുന്നു. ആ സവിത അന്തര്യാമിയും, വിജ്ഞാനാനന്ദ സ്വരൂപനും, ഹിരണ്യഗര്‍ഭനും സര്‍വ്വവ്യാപിയും ആകുന്നു.
‘വഹ്നിര്‍നാരായണഃ സാക്ഷാത്‌നാരായണ! നമോസ്തുതേ’
(നാരായണഭാഷ്യം)
അഗ്‌നി സാക്ഷാല്‍ നാരായണനാകുന്നു. അതിനാല്‍ അഗ്‌നിസ്വരൂപനായ നാരായണനെ നമിക്കുന്നു.
‘അഗ്‌ന്യാദിരൂപി വിഷ്ണുര്‍ഹി
വേദാദൗ ബ്രഹ്മ ഗീയതേ
തത്പദം പരമം വിഷ്‌ണോര്‍ദേവസ്യ
സവിതഃ സ്മൃതം’
(അഗ്‌നിപുരാണം. അ. 21/6)
അഗ്‌നിസ്വരൂപനായ വിഷ്ണു വേദത്തിന്റെ ആരംഭത്തില്‍ ബ്രഹ്മസ്വരൂപമായി ഗാനം ചെയ്യപ്പെട്ടു. ആ വിഷ്ണുഭഗവാന്‍ തന്നെയാണ് സവിതയുടെ പരമപദമായി പറയപ്പെടുന്നത്.
‘ഹൃദയാകാശേ തു യോ ജീവഃ
സാധകൈരുപഗീയതേ
സ ഏവാദിത്യരൂുപേണ
വഹ്നിര്‍നഭസി രാജതേ’
(വ്യാസന്‍)
ഹൃദയാകാശത്തില്‍ വസിക്കുന്ന യാതൊരു ഈശ്വരനെയാണോ സാധകന്‍ ധ്യാനിക്കുന്നത് അതു തന്നെ ബഹിരാകാശത്തില്‍ സൂര്യരൂപത്തില്‍ പ്രകാശമായി നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: