കേരളീയ പൈതൃകത്തില്‍ വിദ്യാരംഭവും എഴുത്തുനിരുത്തല്‍ ചടങ്ങും സര്‍വ്വാദരണീയമായി മാറിക്കൊണ്ടിരിക്കുന്നത് നല്ലകാര്യമാണെന്ന് വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഈ ചടങ്ങുകള്‍ ജാതി, മത, തൊഴില്‍, സാമ്പത്തിക നിലവാര, പാര്‍ട്ടി ഭേദമേന്യ സര്‍വ്വാദരണീയമാവുകയാണെന്നും അദ്ദേഹം എഴുതുന്നു.
ജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന തോന്നല്‍ ഇളം തലമുറയില്‍ ഉണര്‍ത്തിവിടാന്‍ ഈ ചടങ്ങുകള്‍ക്ക് കഴിയുന്നു ഈ ചടങ്ങുകളുടെ തായ് വേര് അക്ഷരമാല തന്നെയാണ്.- അദ്ദേഹം പറയുന്നു.
ഭാരതീയ പാരമ്പര്യത്തില്‍ ഓരോ ഭാഷയുടെയും അക്ഷരമാലയ്‌ക്ക് പവിത്രതാ പരിവേഷം പോലും രൂപപ്പെട്ടിട്ടുണ്ട്. ഓം എന്ന അക്ഷരം ബ്രഹ്മം തന്നെയാണ്. സരസ്വതി അക്ഷരദേവതയും അക്ഷരാത്മികയുമാണ്. മാത്രമല്ല, ഏത് ദേവതയുടെയും സ്വരൂപം അക്ഷരാത്മകമാണ്.- അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: