കോട്ടയം: വിപണിയില്‍ ഇപ്പോള്‍ ചെറിയ ഉള്ളിയാണ് ‘വില കൂടിയ’ താരം. വിലയില്‍ സെഞ്ച്വറിയടിച്ച് നില്‍പ്പാണ് ഈ കുഞ്ഞന്‍. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ചെറിയ ഉള്ളിയുടെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ ഒരു കിലോ ഉള്ളിയ്‌ക്ക് ഈടാക്കുന്നത് 100 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഉയര്‍ന്നു നില്‍ക്കുന്ന വിലയില്‍ കുറവുണ്ടായിട്ടില്ല. ചുരുങ്ങിയ ദിവസം കൊണ്ട് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വെളുത്തുള്ളിയുടെ വിലയും 200 കടന്നു.
വെളുത്തുള്ളി ചില്ലറ വിപണിയില്‍ 200-220 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പ്രീമിയം വിഭാഗത്തില്‍ കിലോയ്‌ക്ക് 250 രൂപയാണ്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്‌ട്രയില്‍നിന്ന് ദിവസേന എത്തുന്ന ചരക്ക് കുറഞ്ഞുവെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉള്ളി കൃഷി ചെയ്യുന്ന മേഖലകളില്‍ മഴ നാശം വിതച്ചതും വില ഉയരാന്‍ കാരണമായതായി പറയുന്നു. നവരാത്രി കഴിയുന്നതുവരെയും വില ഉയര്‍ന്നുതന്നെ
നില്‍ക്കാനാണ് സാധ്യത.
അതേസമയം വന്‍കിട കച്ചവടക്കാര്‍ ചെറിയുള്ളി പൂഴ്‌ത്തിവച്ച് അനാവശ്യ വിലക്കയറ്റം സൃഷ്ടിക്കുന്നതാണെന്ന ആരോപണവും കച്ചവടക്കാര്‍ ഉയര്‍ത്തുന്നുണ്ട്.
ജൂണ്‍-ജൂലൈ മാസങ്ങളിലും ചെറിയ ഉള്ളിയുടെ വില 100 കടന്നിരുന്നു. തമിഴ്‌നാട്, മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ചെറിയുള്ളി കേരളത്തിലേക്ക് എത്തുന്നത്. സവാളവിലയിലും വര്‍ധനവുണ്ടാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: