Categories: Kerala

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിൽ വ്യാപകക്രമക്കേഡ്; സസ്‌പെൻഷൻ

Published by

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹവകുപ്പിൽ വ്യാപകക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പുതുക്കി നൽകുമ്പോൾ നിർബന്ധമായും റോഡ് ടെസ്റ്റും കണ്ണ് പരിശോധനയും നടത്തണമെന്നാണ് നിയമം. എന്നാൽ ഇത് തെറ്റിച്ച് ലൈസൻസ് പുതുക്കി നൽകിയ മൂന്ന് എംവിഐമാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

മുമ്പ് അഞ്ച് വർഷം കഴിയുമ്പോൾ മാത്രമാണ് റോഡ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഒരു വർഷം കഴിയുമ്പോൾ തന്നെ റോഡിൽ വാഹനമോടിച്ച് കാണിക്കണം. എന്നാൽ ഈ നിയമം കാറ്റിൽപ്പറത്തിയാണ് ലൈസൻസുകൾ പുതുക്കി നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് എംവിഐ പി പദ്മലാൽ, തീരൂരങ്ങാടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ എംവിഐടി അനൂപ് മോഹൻ, ഗുരുവായൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ എംവിഐ എംഎ ലാലു എന്നീ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by