Categories: World

ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് മടക്കുമെന്ന് മാലദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു

നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യന്‍ സൈന്യത്തെ തിരിച്ചയയ്ക്കുകയെന്നും മുഹമ്മദ് മുയിസു പറഞ്ഞു

Published by

പൂനെ: അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് മടക്കി അയയ്‌ക്കുമെന്ന് മാലദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.അധികാരത്തിലെത്തി ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ തിരിച്ച് അയയ്‌ക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യന്‍ സൈന്യത്തെ തിരിച്ചയയ്‌ക്കുകയെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ് പദവി ഏറ്റെടുക്കുക.

ചൈനീസ് അനുകൂലിയായാണ് മുഹമ്മദ് മുയിസു അറിയപ്പെടുന്നത്.സൈന്യത്തെ മടക്കി അയയ്‌ക്കുന്ന കാര്യം ഇന്ത്യന്‍ ഹൈ കമ്മിഷണറോട് സംസാരിച്ചതായും അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒരുമിച്ചിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായും മൊഹമ്മദ് മൊയിസു പറഞ്ഞു. രാജ്യത്തുളള ഇന്ത്യന്‍ സൈനികരുടെ എണ്ണം സംബന്ധിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ലെന്നും മുഹമ്മദ് മുയിസു പറഞ്ഞു.

അതേസമയം ചൈനയുമായി ബന്ധപ്പെട്ട നയം സംബന്ധിച്ച് തനിക്ക് മാലദ്വീപ് അനുകൂല നയമാണുളളതെന്ന് മൊഹമ്മദ് മൊയിസു പറഞ്ഞു.
ഒരു രാജ്യത്തോടും പ്രത്യേക താത്പര്യമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by