ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കാന്‍ 32 കോടി രൂപയുടെ ഭരണാനുമതി. മണ്ഡല വികസന ശില്‍പ്പശാലയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കോടതി സമുച്ചയം. മുന്‍സിഫ് കോടതി, ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി എന്നിവ പഴയ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
രാജഭരണ കാലത്തു നിര്‍മിച്ച 110 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കം മൂലം നിലം പൊത്താറായ അവസ്ഥയിലായിരുന്നു. പിന്നീട് പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിഗണിച്ച് കുടുംബ കോടതി കെട്ടിടത്തിലേക്ക് കോടതികളുടെ പ്രവര്‍ത്തനം മാറ്റി. പഴയ കെട്ടിടം പൊളിച്ച് അതേസ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.ആറു നിലകളിലായി 51142 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ഈ കെട്ടിടത്തില്‍ മുന്‍സിഫ് കോടതി, ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി, ബാര്‍ അസോസിയേഷന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്, അഡ്വക്കേറ്റ് ക്ലര്‍ക്ക്‌സ് റൂം, പോലീസ് റൂം, കാന്റീന്‍ എന്നിവ പ്രവര്‍ത്തിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സിബി വെട്ടൂര്‍, സെക്രട്ടറി കെ.ആര്‍. മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് ജെസി മോള്‍ ജോസഫ്, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ്, ജി.സുരേഷ് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: