ചങ്ങനാശ്ശേരി: ആഴ്ചകളായി തുടങ്ങിയ എ.സി. കനാലിലെ പോള വാരല്‍ എങ്ങുമെത്തിയില്ല. പോള വാരി തോടിന്റെ കരയ്‌ക്ക് തന്നെ കൂട്ടിയിട്ടിയിരിക്കുകയാണ്. ഒറ്റ മഴയ്‌ക്ക് പോള വീണ്ടും തോട്ടിലേക്ക് തന്നെ ഇറങ്ങുമെന്നാണ് നാട്ടുകാരുടെ പരാതി.
ജെസിബി ഉപയോഗിച്ചാണ് പോള വാരല്‍ നടക്കുന്നത്. അതേസമയം കനാലിന്റെ തുടക്കത്തില്‍ പോളയും, പുല്ലും, കാടും അടിക്കടി ഉയര്‍ന്നു വരികയാണ്. മാലിന്യവും നിറഞ്ഞു കിടക്കുകയാണ്. നിലവിലെ പോള വാരല്‍ മാസങ്ങള്‍ കഴിഞ്ഞാലും വാരി തീരാനിടയില്ല. മഴയത്ത് പോളയും, മാലിന്യവും സമീപ വീടുകളില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കിണറുകളിലെ വെള്ളം മലിനപ്പെടുന്നു. കുടിവെള്ളം കൊണ്ടു വരാന്‍പോലും നിവര്‍ത്തിയില്ല.
ചെറിയ വള്ളങ്ങള്‍ പോലും പോള കാരണം ഇറക്കാന്‍ കഴിയുന്നില്ല. പോള വാരുന്നത് വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: