തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയ്‌ക്ക് അംഗീകാരം. കേരളത്തിന്റെ സ്വന്തം വൈന്‍ ബ്രാന്‍ഡായ ‘നിള’ ഇനി ഉടന്‍ വിപണിയിലെത്തും.
ഇന്ത്യയിലെ വൈന്‍ ഉത്പാദകരായ സുല വൈന്‍യാഡിന്റെയും വൈന്‍ പോളിസിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ്പ് ആന്‍ഡ് വൈനിന്റെയും അംഗീകാരമാണ് ലഭിച്ചത്.
സംസ്ഥാനത്ത് വൈന്‍ ഉല്‍പാദനത്തിന് ആദ്യത്തെ എക്‌സൈസ് ലൈസന്‍സ് ലഭിച്ച കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈന്‍ ഉണ്ടാക്കിയത്.
ആദ്യബാച്ചില്‍ നിര്‍മിച്ച 500 കുപ്പി വൈനില്‍ നിന്നു മന്ത്രിമാര്‍ക്കും വകുപ്പു മേധാവികള്‍ക്കും പ്രമുഖര്‍ക്കും കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് എത്തിച്ചുനല്‍കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുപ്രകാരം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി ഇവ വില്‍പ്പനക്ക് വെക്കുമെന്ന് ഡോ.ബി.അശോക് പറഞ്ഞു.
വാഴപ്പഴം, പൈനാപ്പിള്‍, കശുമാങ്ങ എന്നീ പഴങ്ങള്‍ ഉപയോഗിച്ചാണ് സര്‍വകലാശാലയിലെ വൈനറിയില്‍ നിന്ന് വൈന്‍ ഉണ്ടാക്കിയത്. വൈന്‍ ഉണ്ടാക്കാന്‍ 7 മാസം വേണമെന്ന് പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ഒരുമാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും 6 മാസം പാകപ്പെടുത്തുന്നതിനുമാണ് സമയമെടുക്കുന്നത്.
രാജ്യത്ത് മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ വൈന്‍ പോളിസിയുള്ളത്. സർക്കാർ മേഖലയിലെ വൈൻ ബോർഡായ കർണാടകയുടെ പരിശോധനയിൽ നിളയ്‌ക്ക് ഉന്നത മാർക്ക് ലഭിച്ചിരുന്നു.
750 മില്ലി ലീറ്ററിന് 1000 രൂപയ്‌ക്കടുത്ത് വിലയാകും. 1000 ലീറ്റര്‍ ശേഷിയുള്ള ഹോര്‍ട്ടി വൈനറി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ കൃഷി വകുപ്പിന്റെ കീഴിലുള്ള കാബ്‌കോ കമ്പനിയെയാണ് ചുമതലപ്പെടുത്തിപ്പെടുത്തിയിട്ടുള്ളത്.
യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ വൈൻ എത്തുന്നത്. മുന്തിരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക