പാമ്പാടി: പാമ്പാടി ടൗണിനു സമീപം ഓടയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെയും വ്യാപാരസ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. എസ്ബിഐയുടെ എടിഎമ്മിന് മുന്‍
പിലായാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഓട തുറന്നു കിടക്കുന്ന സ്ഥിതിയിലാണ്. മഴ പെയ്താല്‍ ഈ വെള്ളം റോഡിലൂടെ ഒഴുകും. ദുര്‍ഗന്ധവും കൊതുകു ശല്യവുമുണ്ട്. എത്രയും വേഗം ഇതിനു പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: