Categories: Marukara

ടെക്‌സാസിൽ മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതർക്ക് മംഗല്യ ‘സൂത്ര’ മൊരുക്കാൻ  മാറ്റും ജൂലിയും.

Published by

ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുന്ന യുവതീയുവാക്കൾക്കളെ ‘പെട്ടെന്നു’ സഹായിക്കുക എന്ന ആശയുമായി ടെക്‌സാസിൽ മലയാളി യുവതീയുവാക്കക്കായി ആദ്യ  ‘സ്പീഡ് ഡേറ്റിംഗ് ഇവന്റ്’ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ്  സുഹൃത്തുക്കളായ മാറ്റ് ജോർജ്ജും ജൂലി ജോർജ്ജും.  ഡാളസിൽ നടന്ന  ‘ഫാൾ ഇൻ മലയാ ലവ്’ (FIM)  സ്പീഡ് ഡേറ്റിംഗ് ഇവന്റ് വൻ വിജയമായി.

പങ്കാളിയെ കണ്ടെത്തുവാനൊരു ത്വരിത പരിഹാരമാണ്  ലൈവ് സ്പീഡ് ഡേറ്റിംഗ് ഇവന്റ് എന്ന് ഇരുവരും പറയുന്നു. ആദ്യ ഇവന്റിന്റെ ‘മ്യൂച്ചൽ ഇന്ററസ്റ്’  വിജയ ശതമാനം 65% ആണെന്നു  ഇവർ സാക്ഷ്യപ്പെടുത്തി.   മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള യുവതീയുവാക്കളെ  ഇവന്റിൽ പങ്കെടുപ്പിക്കയും, ഒരാൾക്ക്  ഇരുപതു പേരെ വരെ  5 മിനുട്ട് ദൈർഘ്യമുള്ള   ‘ക്വിക്ക്’ ഡേറ്റിങ്ങിനു ഇവന്റിൽ  സൗകര്യമൊരുക്കുകയുമാണ് ലൈവ് സ്പീഡ് ഡേറ്റിങ് ഇവന്റിനെ രീതി. സ്‌പെഷ്യൽ  അൽഗോരിതത്തിലൂടെയാണ് മാച്ചിങ് തയ്യാറാക്കുന്നതും  അനുയോജ്യർക്കു ഡേറ്റിങ്ങിനു അവസരമൊരുക്കുന്നതും.

ഡാലസിൽ ബീഹൈവ് ഇവന്റ് സെന്ററിൽ  നടന്ന സ്പീഡ്  ഡേറ്റിങ് ഇവന്റിൽ  75 യുവാക്കളും 75 യുവതികളും പങ്കെടുത്തു. 600 ഓളം രജിസ്റ്റേഷനുകളിൽ നിന്നാണ് അനുയോജ്യരെ ഇവന്റിൽ  പങ്കെടുപ്പിച്ചത്. ‘ഐസ് ബ്രേക്കിങ്’ ഇവന്റുകളും എന്റർടൈൻമെന്റ് പരിപാടികളും ഇവന്റിൽ സംഘടിപ്പിച്ചു. പരസ്പരം അറിയുവാനും പരിപാടി ആസ്യാദ്യകരമാക്കാനും ഇത് സാധ്യമായി.

ഓരോ വർഷവം ഓരോ  ഇവന്റ് എന്നായിരുന്നു പദ്ധതി. എന്നാൽ സുഹൃത്തക്കളെ സഹായിക്കുവാനായി തുടങ്ങിയ ഈ  ആശയം ഇപ്പോൾ ഹിറ്റായതോടുകൂടി വർഷത്തിൽ മൂന്നോ നാലോ  ഇവന്റ്  ചെയ്യാനുള്ള  തയ്യാറെടുപ്പിലാണ് ഇരുവരും ഇപ്പോൾ. രണ്ടായിരത്തോളം  യുവതിയുവാക്കൾ അടുത്ത ഇവന്റിനായി രജിസ്റ്റർ ചെയ്തതായി മാറ്റും ജൂലിയും പറഞ്ഞു. സാമ്പത്തിക നിയമ മേഖലകളിൽ പ്രൊഫഷനലുകളാണ് ഇരുവരും.
നിരവധി വോളണ്ടിയേഴ്‌സും ഇവന്റ് വിജയമാക്കുന്നതിൽ സഹായിച്ചു.  കൂടുതലറിയാൻ www.fallinmalayalove.com സന്ദർശിക്കുക.

മാർട്ടിൻ വിലങ്ങോലിൽ 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts