Categories: KeralaIndia

മരിച്ചെന്ന് കരുതിയ ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളിയായ അഭിഭാഷക ഷീജ ഗിരീഷ് നായർ ജീവിച്ചിരിക്കുന്നുണ്ടെന്ന് ബന്ധുക്കൾ

അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ അപ്രത്യക്ഷയായ ഷീജ ഗിരീഷ് നായര്‍ എന്ന അഭിഭാഷക ജീവിച്ചിരിക്കുന്നതായി വിവരം ലഭിച്ചെന്ന് ബന്ധുക്കള്‍.

Published by

ദില്ലി: അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ അപ്രത്യക്ഷയായ ഷീജ ഗിരീഷ് നായര്‍ എന്ന അഭിഭാഷക ജീവിച്ചിരിക്കുന്നതായി വിവരം ലഭിച്ചെന്ന് ബന്ധുക്കള്‍. ഇതുവരെ മരിച്ചെന്ന് കരുതിയ കേസില്‍ ഇതോടെ വഴിത്തിരിവുണ്ടായിരിക്കുകയാണ്. കാണാതായ ശേഷം അഞ്ചാം ദിവസമാണ് ഷീജ ബെംഗളൂരുവിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ഷീജയെ ഒക്ടോബര്‍ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായത്. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക്‌ ട്രെയിൻ മാർഗം പോവുമ്പോഴാണ് ഇവരെ കാണാതായത്. ഫോണിൽ ഉച്ചവരെ കിട്ടിയിരുന്നുവെങ്കിലും വൈകുന്നേരത്തോട് ഫോണ്‍ സ്വിച്ചോഫായി. ഇവരെ കാണാതാവുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

ബെംഗളൂരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്നാണ് വിവരം. ഷീജ മക്കളുമായി ഫോണിൽ സംസാരിച്ചു എന്ന് സഹോദരി പറഞ്ഞു. അതേസമയം, എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.കാണാതായി അഞ്ചാം ദിവസമാണ് ഷീജ സുരക്ഷിതയാണെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക