ഇരിട്ടി: 19 കോടിരൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി അടഞ്ഞുകിടക്കുന്ന ആറളം ഫാം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്ത് കാട്ടാന. മൂന്നുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കാട്ടാന സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ക്കുന്നത്.
ഫാമിന്റെ ഏഴാം ബ്ലോക്കിലെ ആദിവാസി പുനരധിവാസ മേഖലയിലാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സ്ഥിരം കാട്ടാനകള്‍ ഇറങ്ങുന്ന ജനവാസ മേഖലയാണ് ഇത്. സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ത്ത് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ച ആനയെ പ്രദേശവാസികള്‍ നില്‍കിയ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് സംഘമെത്തി കാട്ടിലേക്ക് തുരത്തി. രണ്ടുമാസം മുന്‍പ് മതിലിന്റെ 20 മീറ്ററോളം ഭാഗം ആനകള്‍ തകര്‍ത്തിരുന്നു. അടുത്തിടെയാണ് ഇത് പുനര്‍നിര്‍മ്മിച്ചത്. പുനര്‍നിര്‍മ്മിച്ച മതിലിന്റെ അഞ്ചു മീറ്ററോളം ഭാഗമാണ് കഴിഞ്ഞ രാത്രി തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: