കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ക്ലര്‍ക്ക് ഷിജിനെതിരെയാണ് കേസ്. വീട്ടില്‍ കുടിശ്ശിക നോട്ടീസ് നല്‍കാനെത്തിയപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി.
സഹോദരനെടുത്ത വായ്പയ്‌ക്ക് വിദേശത്തുളള ഭര്‍ത്താവ് ജാമ്യം നിന്നിരുന്നു. വായ്പ കുടിശ്ശികയായതിനെത്തുടര്‍ന്ന് നോട്ടീസ് നല്‍കാന്‍ അര്‍ബന്‍ ബാങ്കിലെ ക്ലര്‍ക്ക് ഷിജിനും മറ്റൊരു ജീവനക്കാരനും വീട്ടിലെത്തി. നോട്ടീസ് കൈപ്പറ്റിയ ശേഷം ജീവനക്കാര്‍ നല്‍കിയ കടലാസില്‍ ഒപ്പിടുന്ന സമയത്ത് ഷിജിന്‍ ഫോണില്‍ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. വീട്ടമ്മയുടെ മകള്‍ ഇത് ശ്രദ്ധിക്കുകയും ബാങ്ക് ജീവനക്കാരോട് ചോദിക്കുകയും ചെയ്തു.
വീഡിയോ ഡിലീറ്റാക്കിയ ശേഷം ഫോണ്‍ നല്‍കിയെങ്കിലും മകള്‍ അത് വീണ്ടെടുത്തു. പിന്നാലെ ഇരുവരും സ്ഥലംല കാലിയാക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനും ഐടി ആക്ട് പ്രകാരവുമാണ് ക്ലര്‍ക്ക് ഷിജിനെതിരെ കേസ്. ഇയാള്‍ ഒളിവിലാണ്. കൂടെയുണ്ടായിരുന്ന ജീവനക്കാരനെതിരെയും വീട്ടമ്മയുടെ മൊഴിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: