കൊട്ടാരക്കര: നേച്വര്‍ & വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും അഭിമാനകരമായ എന്‍ എച് എം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന്.
ആനിമല്‍ പോര്‍ട്രെയിറ്റ് വിഭാഗത്തിലാണ് വിഷ്ണു ഗോപലിന്റെ ചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവര്‍ഡാണ് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ഫോട്ടോഗ്രഫിയിലെ ഓസ്‌കാര്‍ എന്നും ഇത് അറിയപ്പെടുന്നു.
വൈല്‍ഡ് ലൈഫ് രംഗത്ത് ലോകത്തിലെ മികച്ച ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം 1964 മുതലാണ് അവര്‍ഡുകള്‍ സമ്മാനിച്ച് തുടങ്ങിയത്.
2023 ല്‍ 95 രാജ്യങ്ങളില്‍ നിന്ന് ഏകദേശം 50,000 ചിത്രങ്ങള്‍ മത്സരത്തിനെത്തിയതില്‍ നിന്നാണ് വിഷ്ണു ഗോപാല്‍ ബ്രസീലിയന്‍ ചതുപ്പുകളില്‍ നിന്നും പകര്‍ത്തിയതും വംശ നാശം നേരിടുന്ന സസ്തനിയായ ടാപ്പിറിന്റെ ചിത്ര ത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
2014ല്‍ ഖത്തറില്‍ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി ‘മലയാളം ഖത്തറി’ന്റെ സഹസ്ഥാപകരില്‍ ഒരാളുമാണ് വിഷ്ണു ഗോപാല്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്.
കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കടലവിള തീര്‍ത്ഥത്തില്‍ ഗോപാലകൃഷ്ണപിള്ളയുടെയും അംബികയുടെയും മകനാണ് വിഷ്ണു ഗോപാല്‍ . ഭാര്യ സോണി, മക്കള്‍ തീര്‍ത്ഥ, ശ്രദ്ധ, സഹോദരി സിതാര എന്നിവരാണ്. ഇതിനോടകം തന്നെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മേഖലയില്‍ നിരവധി അവാര്‍ഡുകള്‍ വിഷ്ണു ഗോപലിനെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: