ഏറ്റുമാനൂര്‍: അതിരമ്പുഴ-യൂണിവേഴ്സിറ്റി റോഡിന് ഒടുവില്‍ ശാപമോക്ഷം. റോഡിന്റെ ടാറിങ് ആരംഭിച്ചു. മാസങ്ങളായി തകര്‍ന്നു കിടന്ന റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാര്‍ക്ക് ദുഷ്കരമായിരുന്നു.
ജല്‍ജീവന്‍ മിഷന്റെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടിയാണ് റോഡില്‍ കുഴിയെടുത്തത്. വാട്ടര്‍ അതോറിറ്റി സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ഒരു വര്‍ഷത്തിലേറെ റോഡ് തകര്‍ന്നു കിടന്നു. മന്ത്രിമാരായ വി.എന്‍. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത അദാലത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും വാട്ടര്‍ അതോറിറ്റി പരാജയപ്പെട്ടതോടെ മഴക്കാലത്ത് ജനങ്ങള്‍ ദുരിതത്തിലായി.ഇതിനിടെ യൂണിവേഴ്സിറ്റിക്കു സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഈ ഭാഗത്ത് ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയിരുന്നു.അതിരമ്പുഴ മുതല്‍ യൂണിവേഴ്സിറ്റി വരെ റോഡ് പൂര്‍ണമായി ടാര്‍ ചെയ്യും. യൂണിവേഴ്സിറ്റി മുതല്‍ മാന്നാനം ജങ്ഷന് വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിച്ച ഭാഗം മാത്രമാണ് ടാര്‍ ചെയ്യുന്നത്. ബിഎം വര്‍ക്കുകളാണ് ആദ്യം ആരംഭിക്കുന്നത്. ബിസി വര്‍ക്കുകള്‍ ഒരാഴ്ചയ്ക്കുശേഷം ചെയ്തു തുടങ്ങും.
വാഹന ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍ട്രല്‍ ജങ്ഷനും യൂണിവേഴ്സിറ്റി ജങ്ഷനുമിടയില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് മാന്നാനം, മെഡിക്കല്‍ കോളജ്
ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ അതിരമ്പുഴ പള്ളി മൈതാനം ജങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറോലിക്കല്‍ – മുട്ടപ്പള്ളി റോഡില്‍ പ്രവേശിച്ച് അതിരമ്പുഴ-നാല്പാത്തിമല-ഓട്ടക്കാഞ്ഞിരം റോഡില്‍ കൂടി അതിരമ്പുഴ-അമലഗിരി റോഡിലെത്തി കടന്നു പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: