Categories: Cricket

ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍, ശ്രീലങ്ക  തിരിച്ചടിക്കുന്നു

കെ മെന്‍ഡിസ് 35 പന്തില്‍ നിന്ന് 72 റണ്‍സും സമരവിക്രമ ഒമ്പത് പന്തില്‍ 13 റണ്‍സിമെടുത്ത് ക്രീസിലുണ്ട്

Published by

ന്യൂദല്‍ഹി: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത
ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സെടുത്തു.ടോസ് നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു.

ടെംബ ബാവുമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ പിന്നീട് മികച്ച ബാറ്റിംഗ് കാഴ്ചവയ്‌ക്കുകയായിരുന്നു.രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്ക് റാസി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 204 റണ്‍സ് നേടി. ഡി കോക്ക് 84 പന്തില്‍ 100 റണ്‍സ് നേടിയാണ് പുറത്തായത്.

റാസി 108 റണ്‍സ് നേടി പുറത്തായി. പിന്നീട് എയ്ഡന്‍ മാര്‍ക്രം ഹെയിന്റിച്ച് ക്ലാസന്‍ കൂട്ടുകെട്ടും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

ക്ലാസന്‍ 20 പന്തില്‍ 32 റണ്‍സ് നേടി പുറത്തായി. മാര്‍ക്രം 54 പന്തില്‍ നിന്ന് 106 റണ്‍സ് നേടി. മാര്‍ക്രം 49 പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി.മില്ലര്‍ 21 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സെടുത്തു.

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. എയ്ഡന്‍ മാര്‍ക്രം ലോകകപ്പിലെ ഏറ്റവും വേഗത്തിലുളള സെഞ്ചറിയും നേടി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്കയും ശക്തമായി തിരിച്ചടിക്കുകയാണ്. 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തിട്ടുണ്ട്.കെ മെന്‍ഡിസ് 35 പന്തില്‍ നിന്ന് 72 റണ്‍സും സമരവിക്രമ ഒമ്പത് പന്തില്‍ 13 റണ്‍സിമെടുത്ത് ക്രീസിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by