Categories: Cricket

നെതര്‍ലണ്ട്‌സിനെതിരെ പാകിസ്ഥാന് മികച്ച ജയം

നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി

Published by

ഹൈദ്രാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലണ്ട്‌സിനെതിരെ പാകിസ്ഥാന് മികച്ച ജയം. പാകിസ്ഥാന്‍ 81 റണ്‍സിനാണ് വിജയിച്ചത്.

നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി.

-->

മൂന്നാം വിക്കറ്റില്‍ വിക്രംജിത്ത് സിംഗ് – ബാസ് ഡി ലീഡ് കൂട്ടുകെട്ട് നെതര്‍ലണ്ട്‌സിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഈ കൂട്ടുകെട്ട് പാകിസ്ഥാന്‍ പൊളിച്ചു. ഇവരുടെ കൂട്ടുകെട്ട് 70 റണ്‍സാണ് നേടിയത്.

52 റണ്‍സെടുത്ത വിക്രംജിത്ത് സിംഗിനെ ഷദബ് ഖാന്‍ ആണ് പുറത്താക്കിയത്. ബാസ് ഡി ലീഡ് 67 റണ്‍സെടുത്തു.ലോഗന്‍ വാന്‍ ബീക്ക് 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാരിസ് റൗഫ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by