കൊച്ചി: സിപിഎം നേതാവ് അഡ്വ.കെ. അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം ഉണ്ടാക്കിയ ‘കുഴപ്പം’ മാറ്റാന്‍ പാര്‍ട്ടി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി നേതാക്കള്‍ ഇസ്ലാമിസ്റ്റുകെളയും മതനേതാക്കളെയും സന്ദര്‍ശിച്ചു തുടങ്ങി.
അവരെ കണ്ട് താണുവണങ്ങി മാപ്പ് പറയാനാണ് നീക്കം. ഇന്നലെ മന്ത്രി ശിവന്‍കുട്ടി, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ സന്ദര്‍ശിച്ചു. അവിടെയും ബിജെപിയെ പഴിചാരി തലയൂരാനായിരുന്നു ശ്രമം. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്ന് സന്ദര്‍ശന ശേഷംമന്ത്രി പറഞ്ഞു.
കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തട്ടം ധരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി ഇതല്ല. അവിടങ്ങളില്‍ ഇതെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്നത് എസ്എഫ്‌ഐയും സിപിഎമ്മുമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്ന് അനില്‍കുമാര്‍ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക