Categories: Kerala

മുന്‍ എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ എം.കെ പ്രേംനാഥ് അന്തരിച്ചു

ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published by

കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും മുന്‍ എംഎല്‍എയും എല്‍ജെഡി സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ.പ്രേംനാഥ് (73) അന്തരിച്ചു. ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2006 മുതല്‍ 2011 വരെ വടകരയില്‍ എംഎല്‍എ ആയിരുന്നു. യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം, ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.

സ്വാതന്ത്ര്യം തന്നെ അമൃതം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകള്‍: ഡോ.പ്രിയ. മരുമകന്‍: കിരണ്‍ കൃഷ്ണ (ദുബായ്). സഹോദരങ്ങള്‍: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണന്‍, ചന്ദ്രമണി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by