Categories: Entertainment

സിദ്ധാർഥ് ശിവ വീണ്ടും സംവിധായകനാകുന്നു ‘എന്നിവർ’ സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി.

കേരള സർക്കാരിന്റെ 2020 ലെ മികച്ച സംവിധായകനുള്ള അവാർ സിദ്ധാർഥ്ശിവക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണിത് .

Published by

സിദ്ധാർഥ് ശിവ എഡിറ്റിംഗും സംവിധാനവും നിർവഹിച്ച എന്നിവർ സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി .കേരള സർക്കാരിന്റെ 2020 ലെ മികച്ച സംവിധായകനുള്ള അവാർ സിദ്ധാർഥ്ശിവക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണിത് . മലമുകളിൽ ഒളിച്ചു താമസിക്കേണ്ടി വരുന്ന നാല് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ഇതിലെ അഭിനയത്തിന് നടൻ സുധീഷിന് മികച്ച സ്വഭാവ നടനുള്ള അവാർഡും ലഭിച്ചിരുന്നു.

സർജാനോ ഖാലിദ്, സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .സിദ്ധാർഥ ശിവയുടെ മറ്റൊരു ശ്രദ്ധേയമായ കഥയായിരിക്കും ‘എന്നിവർ’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.സർജനോ ഖാലിദിനും സൂരജ് എസ്. കുറുപ്പിനും സുധീഷിനും പുറമെ ബിനു പപ്പു, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിലുണ്ട്.ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, സംഗീത സംവിധാനവും സൂരജ് എസ്. കുറുപ്പാണ് ചെയ്തിരിക്കുന്നത്.വിശാൽ ജോൺസൺ. ഛായാഗ്രഹണം സിന്റോ പൊടുത്താസ്.സെപ്റ്റംബർ 29 ന് സൈന ഒ.ടി.ടിയിൽ റിലീസ് ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by