Categories: KeralaIndia

ഡബിള്‍ ഹാപ്പി! ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാനിക്കാം, രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് മലയാള മണ്ണിലാണ്

Published by

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് ഇരട്ടി മധുരം. കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി കേരളത്തിലെ കാന്തല്ലൂരും. രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് അവാര്‍ഡാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ സ്വന്തമാക്കിയത്.

കേന്ദ്ര ടൂറിസം വകുപ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടൂറിസത്തിന്റെ വിപുലമായ വളര്‍ച്ചയ്‌ക്ക് വേണ്ടി പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കിയ ഗ്രാമമാണ് കന്തല്ലൂര്‍. പരമ്പരാഗത ജീവിത രീതികള്‍ക്കും ടൂറിസത്തിനും പ്രാധാന്യം നല്‍കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by