കൊച്ചി: രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിനായി അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പാണ് റോസ്ഗാര്‍ മേളയെന്ന് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി.
ദേശീയ റോസ്ഗാര്‍ മേളയുടെ ഒന്‍പതാം ഘട്ടത്തിന്റെ ഭാഗമായി തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ കൊച്ചിയില്‍ സംഘടിപ്പിച്ച മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഒമ്പത് വര്‍ഷമായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ രൂപീകരിക്കുന്നതില്‍ രാജ്യം വിജയിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്കാനും സ്വയംതൊഴിലിന് അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടാണ് സ്‌കില്‍ ഇന്ത്യ, പിഎം മുദ്ര, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി നിയമനം ലഭിച്ചവര്‍ ജോലി എന്നതിലുപരി സേവനത്തിനുള്ള മികച്ച അവസരമായി കണക്കാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ റോസ്ഗാര്‍ മേള ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതരായ 130 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി. 25 ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സഹമന്ത്രി നേരിട്ട് നിയമന കത്തുകള്‍ നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: