Categories: KeralaNews

വൈറ്റില ഹബ്ബ് വികസനം ഇഴയുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ നവീകരണം മന്ദഗതിയിലാകുന്നതെന്ന സ്ഥിരം പല്ലവി

Published by

വൈറ്റില: വൈറ്റില ഹബ് വികസനം ഫണ്ടില്ലാത്തതിനാല്‍ ഇഴയുന്നതായി പരാതി. റോഡി
ലെ വെളളക്കെട്ട് നീക്കി ടൈല്‍ വിരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി
കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് എന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനം ടെന്‍ഡര്‍ എടുത്ത് കാനകളുടെ പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. 34 പേര്‍ അടങ്ങുന്ന സൊസൈറ്റിയാണ് വൈറ്റില ഹബ്ബിന്റെ വികസനത്തിനായി നേതൃത്വം വഹിക്കുന്നത്. മുഖ്യമന്ത്രി, ചെയര്‍മാന്‍, കളക്ടര്‍, വൈസ് ചെയര്‍മാന്‍, ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ പബ്ലിക് കമ്പനിയായി രൂപാന്തരപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കമ്പനിയായാല്‍ മുഖ്യമന്ത്രിയും ചെയര്‍മാനും ഉള്‍പ്പടെ 4 ഡയറക്ടര്‍ ബോഡ് അംഗളും കമ്പനിയുടെ നടത്തിപ്പുകാരാകും.

പബ്ലിക്ക് കമ്പനിയായാല്‍ ഷെയര്‍ വഴിയും അല്ലാതെയും ഹബ്ബ് വികസനത്തിനായി
കോടികള്‍ വായ്പ എടുക്കാനും സാധിക്കും. കാനയുടെ പണി പൂര്‍ത്തിയായാല്‍ റോഡ്
നന്നാക്കുന്നതിനായി 45 ദിവസം വാഹനങ്ങളെ കടത്തിവിടാതെ ഹബ്ബ് അടച്ചിടാനാണ്
പദ്ധതി. എന്നാല്‍ റോഡ് അടച്ചിടുമ്പോള്‍ പകരമുളള ബദല്‍ സംവിധാനങ്ങള്‍ ഇനിയും ചിന്തിച്ച് തുടങ്ങിയിട്ടില്ലായെന്നാണ് വിശ്വാസ കേന്ദ്രങ്ങളില്‍നിന്ന് അറിയാന്‍ സാധിച്ചത്. രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങിയ വൈറ്റില ഹബ്ബ് ഇപ്പോള്‍
കാടുകയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.

രാത്രിയായാല്‍ വഴി വിളക്കുകളും കത്താത്തതുമൂലം ഇരുട്ട് പടര്‍ന്ന് ഭീതിജനിപ്പിക്കുന്ന
അന്തരീക്ഷമാണ് ഇവിടെ. നിരന്തരം നിരവധി ആളുകള്‍ വന്ന്‌പോകുന്ന ഒരു സ്ഥലമാണ്
ഹബ്ബ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക