ബേണ്‍: ബുര്‍ഖ നിരോധനത്തിന് സ്വിസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും ബുര്‍ഖ പോലുള്ള ആവരണങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്ന അന്തിമ ബില്ലാണ് പാസായത്. ബില്ലിനെ 151 പേര്‍ അനുകൂലിച്ചു.
29 പേര്‍ എതിര്‍ത്തു. ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് സ്വിസ് പാര്‍ലമെന്റ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ് രാജ്യവ്യാപകമായി നടന്ന ഹിതപരിശോധനയെ തുടര്‍ന്നാണ് ഈ നീക്കം.
കണ്ണു മാത്രം കാണവുന്ന നിഖാബുകള്‍, ബുര്‍ഖകള്‍, ചില പ്രതിഷേധക്കാര്‍ ധരിക്കുന്ന സ്‌കീ മാസ്‌കുകള്‍, ബന്ദനകള്‍ എന്നിവ വിലക്കുന്നതിനാണ് സ്വിസ് വോട്ടര്‍മാര്‍ അംഗീകരം നല്‍കിയത്.
ലോവര്‍ ഹൗസ് വോട്ടോടെ, പാര്‍ലമെന്റ് നിരോധനം ഫെഡറല്‍ നിയമമാക്കി മാറ്റുകയും ലംഘിക്കുന്നവര്‍ക്ക് 1,000 ഫ്രാങ്ക് (ഏകദേശം 92,000 രൂപ) വരെ പിഴ ചുമത്താനും തീരുമാനമായി.
ചില ഒഴിവാക്കലുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലും പൊതുജനങ്ങള്‍ ഒത്തുകൂടുന്ന സ്വകാര്യ കെട്ടിടങ്ങളിലും മൂക്കും വായയും കണ്ണും മൂടുന്നത് വിലക്കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ചുരുക്കം ചില സ്ത്രീകളാണ് ബുര്‍ഖ പോലുള്ള മുഖം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: