ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകള്‍ക്ക് പ്രത്യേക പേരുകള്‍ നല്‍കിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍. ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ വഴിപാട് രസീതില്‍ ഏതു കൗണ്ടറിലെ രസീത് എന്നിടത്ത് എ കെ ജി എന്ന് എഴുതിയതാണ് വിവാദമായത്.
രസീത് വാങ്ങാനും പ്രസാദം സ്വീകരിക്കുവാനുമായി നിരവധി കൗണ്ടറുകള്‍ ഉണ്ടവിടെ. അതിലെ ഒരു കൗണ്ടറിലെ രസീതിലാണ് എകെജി സ്ഥാനം പിടിച്ചത്. എ കെ ഗോപാലന്റെ ചുരക്കെഴുത്താണിതെന്നായിരുന്നു വാര്‍ത്ത. ഗുരുവായില്‍ സ്ത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റുകാരനായ എകെജി ആണെന്ന വ്യാജ പ്രചരണം സിപിഎം വ്യാപകമായി നടത്തുന്നതിനിടയിലാണ് രസീതിലെ എകെജി വിവാദമായത്.(കെ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വെറും വോളണ്ടിയര്‍ മാത്രമായിരുന്നു അന്ന് കോണ്‍ഗ്രസായിരുന്ന എ കെ ജി. )
ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനശ്രമമാണ് വാര്‍ത്തക്ക് പിന്നിലെന്നായിരുന്നു ചെയര്‍മാന്റെ വിശദീകരണം. അജിത്കുമാര്‍ ഗുരുവായൂര്‍ എന്ന ക്ലാര്‍ക്കിന്റെ ചുരുക്കപ്പേരാണ് എകെജി എന്നും ചെയര്‍മാന്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
”കമ്പ്യൂട്ടര്‍ സിസ്റ്റത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രം ടിക്കറ്റ് കൗണ്ടറില്‍ ഭക്തരുടെ വഴിപാടുകള്‍ ശീട്ടാക്കുന്നത്. ക്ലര്‍ക്കുമാര്‍ പ്രവൃത്തിക്കു കയറുമ്പോള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ചാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായി ക്ലര്‍ക്കുമാരുടെ പേര്, ഇനിഷ്യല്‍ എന്നിവയുടെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് യൂസര്‍ നെയിമായി നല്‍കിയിരിക്കുന്നത്. അപ്രകാരം അജിത്കുമാര്‍ ഗുരുവായൂര്‍ എന്ന ക്ലാര്‍ക്ക് കൊടുത്ത ടിക്കറ്റില്‍ എകെജി എന്നു കണ്ട് , ഹീനമായരാഷ്‌ട്രീയ നേട്ടം ലാക്കാക്കിയാണ് ചിലര്‍ കുപ്രചരണം അഴിച്ച് വിട്ടിരിക്കുന്നത്. അജിത്ത് കുമാര്‍ ഗുരുവായൂര്‍ എന്നതിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് എകെജി .അത് അദ്ദേഹത്തിന്റെ യൂസര്‍ നെയിമാണ് .ഈ വസ്തുത മനസിലാക്കാതെ ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രബുദ്ധരായ, ശ്രീഗുരുവായൂരപ്പന്റെ ഭക്തജനങ്ങള്‍ ഈ കുപ്രചരണത്തിന് പിന്നിലെ രാഷ്‌ട്രീയ നീക്കം തിരിച്ചറിയണം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഭക്തര്‍ക്കിടയില്‍ ഗുരുവായൂര്‍ ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൊതുജനസമ്മതി തകര്‍ക്കാന്‍ ഒരു പറ്റം ആളുകള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ഭക്തര്‍ രംഗത്ത് വരണം’ ദേവസ്വം ചെയര്‍മാന്‍ വ്ിശദീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: