Categories: Kerala

ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം; അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

കണ്ണൂരില്‍ ക്ഷേത്ര ചടങ്ങില്‍ താന്‍ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Published by

കോട്ടയം: ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ.ജാതി വിവേചനം ഉണ്ടായിട്ടില്ല.ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങളും സൃഷ്ടിക്കാനാണെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു.

ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിച്ചതാണെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ല. ഇക്കാര്യത്തില്‍ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. സംഭവം ഉണ്ടായി മാസങ്ങള്‍ക്ക് ശേഷമുള്ള വിവാദത്തില്‍ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കണ്ണൂരില്‍ ക്ഷേത്ര ചടങ്ങില്‍ താന്‍ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ മറുപടി പറഞ്ഞെന്നും മന്ത്രി വിശദീകരിച്ചു. പൈസയ്‌ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്‌ക്ക് അവിടെ അയിത്തമില്ല. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടുതാന്‍ പറഞ്ഞതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക