പാലാ: ഒന്‍പതു വര്‍ഷം മുമ്പ് അപ്രോച്ച് റോഡ്, തുടര്‍ റോഡ് സൗകര്യങ്ങള്‍ ഇല്ലാതെ നിര്‍മിച്ച കളരിയാന്മാക്കല് പാലം ഒരു വര്‍ഷത്തിനുള്ള പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ.
പാലത്തിന്റെ ആവശ്യത്തിനായി സര്‍ക്കാര്‍ അനുവദിച്ച 13.39 കോടി രൂപ തുടര്‍ റോഡിനുള്ള സ്ഥലം അക്വയര്‍ ചെയ്യാനും അപ്രോച്ച് റോഡ് നിര്‍മിക്കാനും വിനിയോഗിക്കും. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നടപടികള്‍ വേഗത്തിലാകും.
പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം, കെട്ടിടവിഭാഗം, മെയിന്റനന്‍സ് കെഎസ്റ്റിപി തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. റിവര്‍വ്യൂ റോഡിന്റെ പൂര്‍ത്തീകരണത്തിന് കോമളം ഹോട്ടല്‍ ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പരിഹരിക്കും.
രാമപുരം മാറിക റോഡ്, മാനത്തൂര്‍ നെല്ലിയാനിക്കുന്ന് റോഡ്,പാലാ സെന്റ് തോമസ് കോളജ് മുതല്‍ പുലിയന്നൂര്‍ പാലം വരെയുള്ളറോഡിന്റെ സൈഡ് ഐറിഷ് ഡ്രയിന്‍ നടത്തുന്നതിന് നടപടികള്‍,ഇടയാറ്റ് ഗണപതി ക്ഷേത്രം പാലം നിര്‍മാണം,കടവുപുഴപാലം നിര്‍മാണം, ചക്കാമ്പുഴ ഗവണ്മെന്റ് സ്കൂളിന്റെ കെട്ടിടം നിര്‍മാണം എന്നിയുടെ പൂര്‍ത്തീകരണവും ഉടന്‍ ഉണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: