കോട്ടയം: ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ജില്ലയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തി.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരെയും എസ്എച്ച്ഒമാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 14 കേസും,അബ്കാരി ആക്ട് പ്രകാരം 49 കേസും, കോട്പ ആക്ട് പ്രകാരം 33 കേസുകളും കൂടാതെ മദ്യപിച്ചും, അലക്ഷ്യമായും വാഹഹനമോടിച്ചതിന് 110 കേസുകളും ഉള്‍പ്പെടെ 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനുപുറമേ വാറന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായും,കാപ്പാ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജൂകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി.
വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 277 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഓരോ സ്റ്റേഷനുകളിലെയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും, വിവിധ ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയതും മറ്റുമായ 300 ഓളം പേരെ പരിശോധിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ ബസ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും,ഏര്‍പ്പെടുത്തിയിരുന്നു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഞായറാഴ്ച വെളുപ്പിനെ 05.00 മണിവരെ നീണ്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: