Categories: Kerala

കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം

Published by

കൊല്ലം: അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് മരിച്ചത്. റോഡ് റോളര്‍ ഇദ്ദേഹത്തിന്റെ തലയിലൂടെ കയറുകയായിരുന്നു. ഇന്നലെ രാത്രി 11.30യോടെയാണ് സംഭവം.

രാത്രി റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിന് ഇടയില്‍ വാഹനത്തിന് അടുത്തായി ചേര്‍ന്ന് കിടന്നിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളര്‍ കയറുകയായിരുന്നു. വിനോദ് മദ്യാപനത്തിന് ശേഷം റോഡ് റോളറിന്റെ സമീപത്തായി കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനത്തിന് സമീപം വിനോദ് കിടക്കുന്ന കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: death