തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് തന്നെയാണ് പുതിയ കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നതത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവ് ആയ വ്യക്തികൾ ചികിത്സയ്‌ക്കായി എത്തിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതിനാൽ തന്നെ ഇയാൾ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാല് പേർ ചികിത്സയിൽ തുടരുകയാണ്.
അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ഇന്ന് ഉന്നതതല യോഗം ചേരും. ജില്ലയിലെത്തിയ കേന്ദ്ര സംഘം രോഗബാധിത മേഖലകളിൽ സന്ദർശനം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈൽ വൈറോളജി ലാബിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: