Categories: Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Published by

തിരുവനന്തപുരം: കേരള ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പുരുഷ-വനിതകള്‍ക്കായുള്ള അഞ്ചാമത് കേരള സംസ്ഥാന 3×3 ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കെഎസ്ഇബി ജേതാക്കളായി.
വനിതാ വിഭാഗത്തില്‍ അനീഷ ക്ലീറ്റസ്, അമൃത. ഇ.കെ, ജെസ്ലി. പി.എസ് എന്നിവരടങ്ങിയ കെഎസ്ഇബി എല്‍, നിമ്മി മാത്യു, സൂസന്‍ ഫ്ളോര്‍ട്ടീന, ഗ്രിമ മെര്‍ലിന്‍ വര്‍ഗീസ് എന്നിവരടങ്ങിയ കെഎസ്ഇബിയെ 21-16ന് തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. പുരുഷന്മാരില്‍ അജിന്‍ റെജി, ഗ്രിഗോ മാത്യു, നന്ദു എ. കുമാര്‍ എന്നിവരടങ്ങുന്ന കെഎസ്ഇബി എ ടീം 22-11 എന്ന സ്‌കോറിന് ശരത് കൃഷ്ണ, ജെറോം പ്രിന്‍സ്, ശരത്. എ.എസ്, സുഗീത്‌നാഥ് എന്നിവരടങ്ങിയ കെഎസ്ഇബി ബി ടീമിനെ തോല്‍പ്പിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക