Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിശ്വഹിന്ദു പരിഷത്ത്: പ്രവര്‍ത്തന വിജയത്തിന്റെ അറുപതാണ്ടുകള്‍

Sixties of operational success

അഡ്വ. അനില്‍ വിളയില്‍ by അഡ്വ. അനില്‍ വിളയില്‍
Sep 13, 2023, 05:03 am IST
in Vicharam, Main Article

പൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാറിനാല്‍ സ്ഥാപിതമായ രാഷ്‌ട്രീയ സ്വയംസേവക സംഘം അതിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ പോകുന്ന 2025നു തൊട്ടുമുമ്പ്, പൂജനീയ ഗുരുജി ഗോള്‍വര്‍ക്കറിനാല്‍ സ്ഥാപിതമായ വിശ്വഹിന്ദു പരിഷത്ത് 2024ല്‍ അതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടും ഹൈന്ദവ ദേശീയതയുടെ ആത്മാഭിമാനം അലയടിച്ചുയരാന്‍ പോകുന്ന ദിനങ്ങളാണ് ഭാരതത്തില്‍ വരാന്‍ പോകുന്നത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം, വിശ്വഹിന്ദു പരിഷത്ത് ഷഷ്ഠ്യബ്ദപൂര്‍ത്തി, സംഘത്തിന്റെ ശതാബ്ദി തുടങ്ങി സ്വാഭിമാന ഹൈന്ദവ ദേശീയതയ്‌ക്ക് ഉണര്‍വും ആഹ്ലാദവും നല്‍കുന്ന ദിനങ്ങള്‍.

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഹൈന്ദവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു അന്താരാഷ്‌ട്ര ഹൈന്ദവ പ്രസ്ഥാനം എന്ന ചിന്തയുടെ ഉത്തരമാണ് വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണം. ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനാവശ്യമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിച്ച ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ആധ്യാത്മിക പ്രസ്ഥാനമായി വിഎച്ച്പി ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. 1964ലെ ജന്മാഷ്ടമി ദിവസമായ ഓഗസ്റ്റ് മാസം 29ന് ബോംബെയിലെ സാന്ദീപനി സാധനാലയത്തില്‍ ഭാരതത്തിലെ ഏറ്റവും ശ്രേഷ്ഠരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ഈ പ്രസ്ഥാനം പിറവി കൊണ്ടത്. സ്വാമി ചിന്മയാനന്ദന്‍, മാസ്റ്റര്‍ താരാസിംഗ്, സന്ത് തുക്ക്‌ഡോജി, ദലൈലാമ, ജയ ചാമരാജ വോഡയാര്‍, കെ.എം.മുന്‍ഷി, സുശീല്‍ മുനി, സി.പി. രാമസ്വാമി അയ്യര്‍, കരണ്‍ സിംഗ് എന്നീ മഹാപ്രതിഭകളായിരുന്നു സംഘടനയുടെ രൂപീകരണയോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍. സ്വാമി ചിന്മയാനന്ദനായിരുന്നു സംഘടനയുടെ ആദ്യ അദ്ധ്യക്ഷന്‍. രൂപീകരണ യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്ത ഗുരുജി ‘എല്ലാ ഭാരതീയ വിശ്വാസങ്ങളും ഒന്നിക്കണമെന്നും ഹിന്ദു എന്നത് എല്ലാ മതങ്ങളുടെയും അതീതമായുള്ള ഒന്നാണ’ എന്ന് വിശദീകരിക്കുകയും ചെയ്തു. സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.എസ്.ആപ്തയുടെ ആദ്യ പ്രസ്താവന ഈ കാലഘട്ടത്തിലും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു ‘ലോകം ക്രിസ്ത്യന്‍, മുസ്ലിം, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ തരം തിരിഞ്ഞിരിക്കുകയാണ്, അവര്‍ എല്ലാവരും ഹിന്ദു സമൂഹത്തെ തടി വെയ്‌ക്കാന്‍ പറ്റിയ ഒരു നല്ല ആഹാരം ആയിട്ടാണ് കാണുന്നത്. ഈ കാലഘട്ടത്തില്‍ ഈ മൂന്ന് ചെകുത്താന്മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദു സമൂഹം ചിന്തിക്കുകയും സംഘടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അപ്രകാരമുള്ള ഹൈന്ദവ ജാഗരണ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതല’. സംഘടനയുടെ രൂപീകരണത്തോടനുബന്ധിച്ച് ബോംബെയിലെ യോഗത്തിന്റെ തീരുമാനപ്രകാരം 1966 ജനുവരിയില്‍ പ്രയാഗയില്‍ നടക്കുന്ന കുംഭമേളയുടെ അവസരത്തില്‍ അവിടെ ഒരു വിരാട് ഹിന്ദു സമ്മേളനം വിളിച്ചുകൂട്ടി സംഘടനയുടെ ആവിര്‍ഭാവം ലോകത്തെ അറിയിക്കണം എന്ന് തീരുമാനിച്ചു. അതിന്‍ പ്രകാരം നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഥമ സമ്മേളനത്തില്‍ 22 വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 25000 ആള്‍ക്കാര്‍ പങ്കെടുത്തു. സനാതനധര്‍മ്മത്തിലെ വ്യത്യസ്ത സമ്പ്രദായങ്ങളില്‍പ്പെട്ട ആചാര്യന്മാരേയും സന്യാസിമാരേയും സമുദായ നേതാക്കന്മാരേയും ഒരു വേദിയില്‍ ആദ്യമായി പങ്കെടുപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഈ ആദ്യ യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അന്നു വരെ അസംഭവ്യം എന്നു ധരിച്ചിരുന്ന ഒരു മഹത്തായ കാര്യം വിജയിച്ചു എന്നത് പ്രയാഗാ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഈ സമ്മേളനത്തോടുകൂടി സാധിച്ചു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഹിന്ദു മൂല്യങ്ങളെ സംരക്ഷിക്കുകയും വളര്‍ത്തുകയും എല്ലാവരിലേക്കും പാരമ്പര്യത്തിന്റെയും ആത്മീയതയുടേയും ഘടകങ്ങള്‍ ആധുനിക കാലത്തില്‍ എത്തിക്കുകയും ചെയ്യുക, വിദേശങ്ങളില്‍ വസിക്കുന്ന ഹിന്ദുക്കളുമായി ബന്ധം പുലര്‍ത്തുകയും അവരുടെ ഹിന്ദുത്വത്തെ സംരക്ഷിക്കുകയും ചെയ്യുക. എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.
വിഎച്ച്പി അതിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടി കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി അഹോരാത്രം പരിശ്രമിച്ചു വരികയാണ്. പ്രവര്‍ത്തന കാര്യക്ഷമതയ്‌ക്കുവേണ്ടി സംഘടനയുടെ പ്രവര്‍ത്തനത്തെ ആറു മേഖലകളായി ലോകത്ത് തിരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവയാണ് ആ മേഖലകള്‍. ഭാരതത്തെ 13 ക്ഷേത്രങ്ങളായും ഇവയെ 44 പ്രാന്തങ്ങളായും വീണ്ടും തിരിച്ചിട്ടുണ്ട്. പ്രാന്തങ്ങളെ വിഭാഗ്, ജില്ല, പ്രഖണ്ഡ്, ഖണ്ഡ്, സ്ഥാനീയ സമിതികള്‍ എന്നിങ്ങനെ വീണ്ടും തരം തിരിച്ചിട്ടുണ്ട്. നിലവില്‍ 80 പരം രാഷ്‌ട്രങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തിച്ചുവരുന്നു. ധര്‍മ്മത്തെ സംരക്ഷിക്കുന്നവരെ ധര്‍മ്മം സംരക്ഷിക്കുന്നു എന്നര്‍ത്ഥം വരുന്ന ധര്‍മ്മോ രക്ഷതി രക്ഷിതാ എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ഭാരതത്തിന്റെയും സനാതന സംസ്‌കാരത്തിന്റെയും ആത്മീയതയെ തൊട്ടറിഞ്ഞ സന്യാസിവര്യന്‍മാര്‍ നേതൃത്വം നല്‍കുന്ന മാര്‍ഗദര്‍ശക മണ്ഡലാണ് സംഘടനയുടെ രക്ഷാധികാരി സ്ഥാനത്ത് നില്‍ക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് സംഘടന സംവിധാനത്തിന്റെ പ്രധാന നേട്ടം. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിഷയം 1980 കള്‍ മുതല്‍ സംഘടന ഉന്നയിച്ചു തുടങ്ങി. ഈ വിസ്തൃതമായ ഭൂഭാഗത്തില്‍ വസിക്കുന്ന ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസം തകരാതിരിക്കാനും വൈദേശിക അക്രമകാരികളെ മഹത്വവല്‍ക്കരിക്കാതിരിക്കാനും അയോധ്യയിലെ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ശ്രീരാമ ക്ഷേത്രം ഉയരണമെന്ന് സംഘടന ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പതിറ്റാണ്ടുകളായി സംഘടന നടത്തിയ നിയമ ആത്മീയ സമര മാര്‍ഗങ്ങളുടെ പരിസമാപ്ത വിജയം ആലോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് നമ്മുടെ മുമ്പില്‍ ബാക്കി നില്‍ക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധനം, ഗോവധ നിരോധനം, ഏകീകൃത സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370, കാശി വിശ്വനാഥ ക്ഷേത്രം, മധുര ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി നിരവധി കാര്യങ്ങളില്‍ സക്രിയമായി ഇടപെടാനും പരിഹാരം കണ്ടെത്താനും സംഘടനയ്‌ക്ക് സാധിച്ചു എന്നത് കാലം തെളിയിച്ചു. ഹൈന്ദവ സമൂഹം നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയാണ് തൊട്ടുകൂടായ്‌മ. ഇതിനെതിരെ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ നിരവധി പരിഷ്‌കാര ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ വിഎച്ച്പി പരിശീലിപ്പിച്ച പുരോഹിതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമാജിക സമരസതക്ക് പ്രയോജനപ്രദമായി. ഗുജറാത്ത് ഭൂകമ്പം, ഒറീസയിലെയും കേരളത്തിലെയും പ്രളയങ്ങള്‍, കൊവിഡ് പ്രശ്‌നങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്.

ഹൈന്ദവ സമൂഹത്തിന്റെ അജ്ഞത, ദാരിദ്ര്യം, അനൈക്യം എന്നിവയെ മുതലെടുത്തുകൊണ്ടും പണം കൊടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതന്യൂനപക്ഷങ്ങളിലെ മിഷനറി പ്രവര്‍ത്തകര്‍ ഭാരതത്തില്‍ എമ്പാടും നടത്തിയ സംഘടിത മത പരിവര്‍ത്തന ശ്രമങ്ങളെ എതിര്‍ക്കാനും, മതം മാറിയവരെ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരാനും കുറെയെങ്കിലും സംഘടനയ്‌ക്ക് സാധിച്ചിട്ടുണ്ട്. വനമേഖലകളിലും തീരദേശ മേഖലകളിലും സേവന പ്രവര്‍ത്തനത്തിന്റെ മറവിലെ മതപരിവര്‍ത്തന ശ്രമങ്ങളെ ധര്‍മ്മ ജാഗരണ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടി നിയന്ത്രിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന് സാധിച്ചു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിങ്ങനെ വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ കൂടി ഹൈന്ദവ സംസ്‌കാരത്തെ തകര്‍ക്കുന്ന ഇസ്ലാമിക തീവ്രവാദി ശക്തികളെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കാനും അതിനെ പ്രതിരോധിക്കാനും തടയിടാനും സംഘടനയ്‌ക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. വിദേശ രാഷ്‌ട്രങ്ങളിലെ ഹൈന്ദവ സമൂഹത്തിന്റെ സ്വത്വബോധം ഉയര്‍ത്താനും പുതുതലമുറയിലെ ആള്‍ക്കാര്‍ക്ക് മതബോധനം നല്‍കാനും ആവശ്യമായ നിരവധി കാര്യങ്ങള്‍ സംഘടന നടപ്പാക്കി കഴിഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അതിന്റെ നിരവധിയായ ആയാമുകള്‍ (ഉപഘടകങ്ങള്‍) വഴിയാണ്. മാതൃശക്തി, ദുര്‍ഗ്ഗാവാഹിനി, ബജരംഗ്ദള്‍ എന്നിവയാണ് സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ആയാമുകള്‍. സേവ, ധര്‍മ്മ പ്രസാര്‍, ഗോരക്ഷ, പ്രചാര്‍ പ്രസാര്‍, സാമാജിക സമരസത, സമ്പര്‍ക്കം, മാര്‍ഗ്ഗദര്‍ക മണ്ഡലം, ലീഗല്‍ സെല്‍ തുടങ്ങി നിരവധിയായ മറ്റ് ആയാമുകള്‍ വഴിയും സംഘടന അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു. സര്‍വ്വവ്യാപിയും സര്‍വ്വ സ്പര്‍ശിയുമായ ഹൈന്ദവ സമാജ ശാക്തീകരണം എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും മാത്രമല്ല, വനങ്ങളിലും പര്‍വത പ്രദേശങ്ങളിലും തീരദേശങ്ങളിലും വസിക്കുന്ന ഹൈന്ദവ സഹോദരങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക എന്നതും ഹിന്ദുവായി ജീവിക്കുന്നതിന്റെ അഭിമാനം ഉള്‍ക്കൊള്ളാന്‍ അവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ആത്മനിര്‍ഭരരും ആത്മരക്ഷയ്‌ക്ക് അറിവുള്ളവരും ആയി സമൂഹത്തിലെ ഏറ്റവും അവസാനത്തെ ഹിന്ദുവിനെ വരെ മാറ്റിയെടുക്കാന്‍ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഈ വര്‍ഷത്തെ ജന്മാഷ്ടമി ദിനമായ സെപ്തംബര്‍ 6 മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ഷഷ്ഠബ്ദപൂര്‍ത്തി പരിപാടികള്‍ക്കാണ് സംഘടന ഒരുക്കങ്ങള്‍ നടത്തുന്നത്. നിരവധിയായ സേവന, ധാര്‍മ്മിക, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളാണ് ഈ ഒരു വര്‍ഷക്കാലം നടക്കാന്‍ പോകുന്നത്. ഈ പുണ്യ ഭൂമിയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സനാതന വിശ്വാസികള്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സംഘടന തയ്യാറെടുത്തു കഴിഞ്ഞു. അതിനുള്ള ശേഷിയും ശേമുഷിയും നേടിയെടുത്ത് എല്ലാ ഹിന്ദുവും ബന്ധുക്കളാണ് എന്ന മഹത്തായ തത്വം ഉള്‍കൊണ്ട് വിശ്വഹിന്ദു പരിഷത്ത് അതിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി കൊണ്ടാടാന്‍ പോകുന്നു.
(വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Tags: BharatVishwa Hindu ParishadSixties of operational successDr.Hedgewar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

Main Article

ആര്‍എസ്എസിന്റെ വികാസ പരിണാമം

ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ നടത്തിയ യോഗത്തില്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തില്‍ സംസാരിക്കുന്നു
Kerala

മന്നത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാസ്റ്ററുടെ പ്രസംഗം; വിശ്വഹിന്ദു പരിഷത്ത് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.