അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.ബി. സുബോധ്, അനിഷ് എന്‍.പിള്ള, തട്ടാരമ്പലം ജയകുമാര്‍, സാജന്‍ കളമശ്ശേരി, രാധാ മണിയമ്മ, അനന്തകൃഷ്ണന്, നിഷാ വിജീഷ് എന്നിവര്‍ സമീപം
കൊച്ചി: മത ന്യൂനപക്ഷങ്ങള്‍ക്ക് നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, സംസ്ഥാനത്തെ സാമുഹ്യ – സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വീരശൈവര്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും അനുവദിക്കണമെന്ന് അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഭാരതത്തിലെ സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. വീരശൈവര്‍ ഉള്‍പ്പെടെയുള്ള എണ്‍പതിലധികം ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങള്‍ക്ക് മൂന്നു ശതമാനം സംവരണം മാത്രമാണ് ഉള്ളത്. ഈ പട്ടികയില്‍ നിലവിലുള്ള സമുദായങ്ങളുടെ അവാന്തരവിഭാഗങ്ങളെയല്ലാതെ പുതിയ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നത് സംവരണവിഹിതം വര്‍ദ്ധിപ്പിച്ചതിനു ശേഷം മാത്രമേയാകാവുവെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വീരശൈവര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കുക, ഒഇസി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും മറ്റാനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക, വീരശൈവ ആചാര്യനായ ബസവേശ്വരന്റെ പ്രതിമ നിയമസഭാ മന്ദിരത്തിനു മുന്‍പില്‍ സ്ഥാപി
ക്കുക, ബസവേശ്വരന്റെ ജീവചരിത്രവും തത്വചിന്തകളും കോളജ് പാഠ്യ പദ്ധതിയില്‍ ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് തട്ടാരമ്പലം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പ്രസന്നകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.കെ.ചന്ദ്രന്‍ ഇടപ്പള്ളി, . സാജന്‍ കളമശേരി, കെ .സുന്ദരം, അനീഷ് എന്‍.പിള്ള, സുബോധ് .ടി .ബി, എന്‍.എ ഉണ്ണി പിള്ള ,സുന്ദരം പാലക്കാട്, ചന്ദ്രന്‍ മുല്ലക്കര , മുരളീധരന്‍ ആലങ്ങാട് . സുകുമാരപിള്ള കായംകുളം, ചന്ദ്രന്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സഭയുടെ പുതിയ പ്രസിഡന്റായി എ.കെ ചന്ദ്രന്‍ ഇടപ്പള്ളിയെയും ജനറല്‍ സെക്രട്ടറിയായി സാജന്‍ കളമശേരിയെയും ട്രഷററായി ടി .ബി. സുബോധിനെയും വൈസ് പ്രസിഡന്റുമാരായി കെ. സുന്ദരം (ആലപ്പുഴ) കുശലന്‍, കെ.(തിരുവനന്തപുരം) കൃഷ്ണന്‍ കുട്ടി (പാലക്കാട് ) എന്നിവരെയും സെക്രട്ടറിമാരായി തട്ടാരമ്പലം ജയകുമാര്‍ (ആലപ്പുഴ) അനീഷ്. എന്‍.പിള്ള (കോട്ടയം) ശശികുമാര്‍ ത്രിരുവനന്തപുരം) സജീവ് വൈറ്റില (എറണാകുളം) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക