Categories: Sports

യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം കൊക്കോ ഗൗഫിന്

Published by

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നിസില്‍, വനിതാ സിംഗിള്‍സ് കിരീടം അമേരിക്കന്‍ കൗമാര താരം കൊക്കോ ഗൗഫ് നേടി. കലാശക്കളിയില്‍ അരിന സബലെങ്കയെയാണ് പരാജയപ്പെടുത്തിയത്.

ഗൗഫ് 2-6, 6-3, 6-2 എന്ന സ്‌കോറിനാണ് വിജയിച്ചത്. 40 ദിവസത്തിനുള്ളില്‍, ഗൗഫ് മൂന്ന് വമ്പന്‍ കിരീടങ്ങളും19 മത്സരങ്ങളില്‍ 18 എണ്ണവും വിജയിച്ചു.ഓഗസ്റ്റ് മാസത്തില്‍ വാഷിംഗ്ടണ്‍ ഓപ്പണും സിന്‍സിനാറ്റി ഓപ്പണും നേടിയിരുന്നു.

മിക്സഡ് ഡബിള്‍സില്‍ കസാക്കിസ്ഥാന്റെ അന്ന ഡാനിലീനയും ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഹാരി ഹെലിയോവാരയും ചേര്‍ന്ന് ഒന്നാം സീഡായ ജെസീക്ക പെഗുല, ഓസ്റ്റിന്‍ ക്രാജിസെക്ക് എന്നിവരെ തോല്‍പ്പിച്ച് കിരീടം ചൂടി.

വനിതാ ഡബിള്‍സില്‍ ന്യൂസിലന്‍ഡ്-കനേഡിയന്‍ ജോഡിയായ എറിന്‍ റൗട്ട്ലിഫ്-ഗബ്രിയേല ഡബ്രോവ്സ്‌കി സഖ്യം ഇന്ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ജര്‍മ്മന്‍-റഷ്യന്‍ ജോഡികളായ ലോറ സീഗെമുണ്ട്-വെരാ സ്വൊനാരേവ സഖ്യത്തെ നേരിടും.

ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ലോക മൂന്നാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1:30 നാണ് മത്സരം ആരംഭിക്കുക.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by