ന്യൂദല്‍ഹി: ചതയദിനത്തില്‍ ശ്രീനാരായണ ഗുരുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരിമഠം സന്ദര്‍ശിച്ച സമയത്തെ ചിത്രങ്ങളും പ്രധാനമന്ത്രി അനുസ്മരണകുറിപ്പിനൊപ്പം പങ്കുവച്ചു.
‘പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭമായ ശ്രീനാരായണ ഗുരുവിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ അനുസ്മരിക്കുന്നു. ശ്രീനാരായണ ഗുരു അധഃസ്ഥിതര്‍ക്കായി പ്രവര്‍ത്തിക്കുകയും തന്റെ ജ്ഞാനത്താല്‍ സാമൂഹിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും ചെയ്തു. സാമൂഹിക നീതിയോടും ഐക്യത്തോടും ഉള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ നിന്ന് നാം പ്രചോദിതരാണ’്. പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
ഋഷിവര്യനും സാമൂഹ്യപരിഷ്‌കാര്‍ത്താവുമായ ശ്രീനാരായണ ഗുരുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ നമസ്‌ക്കരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കുറിച്ചു. ശ്രീനാരായണഗുരു ജ്ഞാനത്തിന്റെ ഗോപുരമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിക്കുകയും വിവിധ സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു. ആത്മീയ ഉന്നതിയാല്‍ ശക്തമാക്കപ്പെട്ട ഒരു സമാജത്തെ വാര്‍ത്തെടുക്കേïത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക