Categories: Kerala

ഓണത്തിന് ജയിലുകളില്‍ ഉഗ്രന്‍ സദ്യ

സംസ്ഥാനത്ത് 56 ജയിലുകളിലായി 9500-ലധികം അന്തേവാസികളാണ് ഉള്ളത്.

Published by

കണ്ണൂര്‍: തിരുവോണത്തിന് ഉഗ്രന്‍ ഓണസദ്യയുമായി ജയിലുകള്‍. പായസവും പപ്പടവും മാത്രമല്ല വറുത്തരച്ച കോഴിക്കറിയും ഉണ്ട് സദ്യക്ക്.

സംസ്ഥാനത്ത് 56 ജയിലുകളിലായി 9500-ലധികം അന്തേവാസികളാണ് ഉള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇത്തവണ 1050-ലേറെ അന്തേവാസികള്‍ക്കായി നെയ്‌ച്ചോറും ചിക്കന്‍കറിയും സലാഡും പാല്‍പ്പായസവുമാണ് ഒരുക്കുന്നത്. സസ്യാഹാരം ആവശ്യമുളളവര്‍ക്ക്
കോളിഫ്‌ലവറും പരിപ്പും കറിയുമുണ്ട്.

കണ്ണൂര്‍ വനിതാ ജയിലില്‍ 150-ഓളം വരുന്ന അന്തേവാസികള്‍ക്ക് സദ്യയ്‌ക്കൊപ്പം കോഴിക്കറിയും ഉണ്ട്. രാവിലത്തെ പ്രാതലും സ്‌പെഷ്യലാണ്. മെനുവില്‍ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് ഒരുക്കുന്നത്. ഉച്ചയ്‌ക്ക് സദ്യയും വൈകിട്ട് ചായയും പലഹാരവും.

ജയില്‍ അന്തേവാസികള്‍ക്ക് സദ്യ ഒരുക്കുന്നത് 10 വിശേഷ ദിവസങ്ങളിലാണ്.ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം എന്നിങ്ങനെയാണ് വിശേഷ ദിവസങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by