തൃശൂര്‍: കേരള വാട്ടര്‍ അതോറിറ്റിയെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു.
കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് പ്രഥമ ജില്ലാ സമ്മേളനം ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ നടത്തി. നാനാജി ടി.ജി. അധ്യക്ഷനായ യോഗത്തിന്റെ ഉദ്ഘാടനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് വിനോദ് കൊടകര നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിനോദ് കൊടകര (പ്രസിഡന്റ്), രാജേഷ് പി.ബി (വൈ. പ്രസിഡന്റ്), നാനാജി ടി.ജി. (സെക്രട്ടറി), ബിജു ജി. എളന്തോളി (ജോ. സെക്രട്ടറി), വിബീഷ് കെ.വി. (ഖജാന്‍ജി).
കേരള വാട്ടര്‍ അതോറിറ്റിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വാട്ടര്‍ അതോറിറ്റിയെ പൊതുജനാരോഗ്യ രംഗത്തെ സുപ്രധാന സംവിധാനമെന്ന നിലയില്‍ കണ്ട് സര്‍ക്കാര്‍ വകുപ്പാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന പ്രമേയം ഏകകണ്ഠമായി യോഗം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക