Categories: News

അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് 22ന്

Published by

കോട്ടയം: മേജര്‍ അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം 22ന് രാവിലെ 6.30ന് കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. വൈകിട്ട്ഏഴിന്‌നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്ദഗോപന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ വി.വിഗ്നേശ്വരി, കോട്ടയം സൂപ്രണ്ടന്റ് ഓഫ് പോലീസ് കെ.കാര്‍ത്തിക്ക് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.

23ന് വൈകിട്ട് അഞ്ചിന് കാഴ്‌ച്ചശ്രീബലി, ഏഴിന് ഗൗതം മഹേഷിന്റെ സംഗീത കച്ചേരി. 24ന് വൈകിട്ട് ആറിന് അയ്മനം രവീന്ദ്രന്റെ കാവ്യാര്‍ച്ചന, രാത്രി 10ന് ബാലെ. നാലാം ഉത്സവമായ 25ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലം നിഖില്‍ നയിക്കുന്ന ഓട്ടന്‍തുള്ളല്‍, 10ന് സാരംഗി ഓര്‍ക്കസ്ട്രയുടെ ഗാനമേള. 26ന് വൈകിട്ട് നാലിന് ചാക്യാര്‍കൂത്ത്, 10ന് കഥകളി. 27ന് ഭക്തിഗാനമേള, ബാലെ. 28ന് രാത്രി 10ന് നാടന്‍പാട്ട്, 12ന് പള്ളിനായാട്ട്. 29ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by