കുന്നംകുളം: നഗരത്തിലെ ട്രാഫിക് സംവിധാനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ട്രാഫിക് അഡൈ്വസറി യോഗത്തില്‍ അഭിപ്രായപ്പെട്ടു. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലായ ജംഗ്ഷനിലേക്ക് കയറിവരുന്ന വീതികുറഞ്ഞ കുത്തനെയുള്ള റോഡ് അപകടസാധ്യത മേഖലയാണെന്നും ഈ റോഡിലൂടെ എത്തുന്ന വണ്ടികള്‍ കൂടിയാകുമ്പോള്‍ അപകടങ്ങള്‍ ഏറുന്നുവെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഈ അപകടസാധ്യത ദൂരീകരിക്കുന്നതിനായി ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡിന്റെ പ്രധാന കവാടം വഴി കയറി ഹെര്‍ബര്‍ട്ട് റോഡിലൂടെ ഗുരുവായൂര്‍ റോഡിലെത്തി മലായാ ജംഗ്ഷനിലേക്ക് എത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വണ്‍വേകളിലോ നോ പാര്‍ക്കിംഗ് ഏരിയകളിലോ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകട സാധ്യത വര്‍ധിക്കാന്‍ കാരണമാകുന്നു എന്നും ഉദ്യോഗസ്ഥര്‍ ട്രാഫിക് അഡൈ്വസറി യോഗത്തില്‍ ചൂണ്ടിക്കാട്ടി. നഗരസഭാ പരിധിയില്‍ വരുന്ന വിവിധ റോഡുകളിലെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് പുന:സ്ഥാപിക്കാനാകാത്തതും നഗരത്തിന്റെ തന്നെ ഹൃദയഭാഗമായ ടൗണ്‍ഹാള്‍ റോഡിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും നഗരസഭയുടെ വീഴ്ചയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ട്രാഫിക് അഡൈ്വസറി യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ സാധിക്കാതെയാണ് നഗരസഭയുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്ന് ഭരണപക്ഷത്തു നിന്നുള്ള അംഗം തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: