കൊച്ചി: ബാലഗോകുലം പുറത്തിറക്കിയ മലയാളം കലണ്ടര്‍ ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും. മലയാള സംഖ്യാ ലിപിയുടെ പ്രചാരത്തിനും കേരളത്തനിമയുടെ വീണ്ടെടുപ്പിനും വേണ്ടി പുറത്തിറക്കുന്ന കലണ്ടര്‍ മന്ത്രിമാര്‍, സാംസ്‌ക്കാരിക നായകര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ലഭ്യമാക്കും
മലയാള ഭാഷയില്‍ കാലക്രമേണ നഷ്ടമായ തനത് സംഖ്യാലിപികളെ പ്രയോഗക്ഷമമാക്കുവാന്‍ 1997 മുതല്‍ ബാലഗോകുലം മലയാള കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നു.പൂര്‍ണ്ണമായും മലയാളം അക്കങ്ങള്‍ ഉപയോഗിച്ചുള്ള കലണ്ടിറില്‍ ചിങ്ങം മുതല്‍ കര്‍ക്കടകം വരെയുള്ള മലയാള മാസങ്ങള്‍ക്കനുസരിച്ച് കൊല്ലവര്‍ഷം, റോമന്‍ അക്കങ്ങള്‍ക്ക് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങള്‍ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സാധാരണ കലണ്ടറില്‍ ഉള്ള എല്ലാ വിവരങ്ങളും ഇതിലും ഉണ്ട്. ഇംഗഌഷ് തീയതികളും വിശേഷദിവസങ്ങളും എല്ലാം ചേര്‍ത്തിട്ടുണ്ട്. അതത് മാസത്തെ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഞാറ്റുവേലകളിലെ കൃഷിമുറകള്‍ നവോത്ഥാന നായകരുടേയും ദേശീയ നേതാക്കളുടേയും ചിത്രങ്ങള്‍, കാര്‍ഷിക പഴഞ്ചൊല്ലുകള്‍, കാര്‍ഷിക പാരിസ്ഥിതിക സാംസ്‌കാരിക പ്രതീകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: