പാലക്കാട്: ജില്ലാ കോടതിയില്‍ 73 വര്‍ഷത്തിലധികമായി പ്രാക്ടീസ് ചെയ്ത അഭിഭാഷകനെന്ന നിലയില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടം നേടിയ പാച്ചുവീട്ടില്‍ ബാലസുബ്രഹ്‌മണ്യമേനോന്‍ എന്ന പി.ബി. മേനോനെ ജില്ലാ ബാര്‍ അസോസിയേഷന്‍ ആദരിക്കുന്നു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്ക് പാലക്കാട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് കേരള ഹൈക്കോടതി ജഡ്ജ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
1926 ഒക്ടോബര്‍ 15ന് കൊല്ലങ്കോട് ജനിച്ച പി.ബി. മേനോന്‍ മുനിസിപ്പല്‍ സ്‌കൂളിലും വിക്ടോറിയ കോളേജിലുമാണ് പഠിച്ചത്. 1950ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം എടുത്തശേഷം മദ്രാസ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന കുട്ടികൃഷ്ണമേനോന്റ് കീഴില്‍ പ്രാക്ടീസ് തുടങ്ങുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തശേഷം പിന്നീട് കേരളത്തിലേക്കെത്തി. പാലക്കാട്ടെ കോടതികളില്‍ 75 വര്‍ഷത്തോളം നിറസാന്നിധ്യമായിരുന്ന പി.ബി. മേനോന് ഇന്ത്യയില്‍ മറ്റു അഭിഭാഷകര്‍ക്ക് ലഭിക്കാത്ത അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. സി.ജി. ഹരിദാസ്, സെക്രട്ടറി അഡ്വ. വിനോദ് കയനാട്ട്, ട്രഷറര്‍ എ.വി. അരുണ്‍, വൈസ് പ്രസിഡന്റ് അഡ്വ. ജി. ജയചന്ദ്രന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: