പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നിയന്ത്രണം പാലിക്കും. ബിസിനസില്‍ ചില വിഷമതകള്‍ വന്നുചേരാനിടയുണ്ട്. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. വ്യവഹാരങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും. പഠനത്തില്‍ പുരോഗതിയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയമാണ്. ഭൂമിയില്‍നിന്നും വാഹനങ്ങളില്‍നിന്നും വരുമാനം ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. പൂര്‍വിക സ്വത്തോ പ്രമാണങ്ങളോ കൈവശം വന്നുചേരും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കരാര്‍ മുഖേനയോ എഗ്രിമെന്റ് മുഖേനയോ പണം കൈവശം വന്നുചേരും. ദൂരയാത്രകള് ചെയ്യേണ്ടതായിവരും. താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സെയില്സ്മാന്, റപ്രസന്റേറ്റീവ് തുടങ്ങിയവരുടെ വരുമാനം വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ധനവും ഐശ്വര്യവും കൂടിവരും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. വീടു പണിയിക്കുകയോ മോടിപ്പെടുത്തുകയോ ചെയ്യും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
വര്‍ക്ക്ഷോപ്പുകളും മറ്റുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികള്‍ക്ക് പണം മുടക്കേണ്ടിവരും. പത്രപ്രവര്‍ത്തകര്‍ക്കും ഗ്രന്ഥകാരന്മാര്ക്കും ഈ സന്ദര്‍ഭം അനുകൂലമാണ്. ബിസിനസില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയെന്നും വരും. മാതാവിന് ദേഹാരിഷ്ടം വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ദൂരയാത്രകള് ആവശ്യമായി വന്നേക്കാം. ഭൂമി വാങ്ങിക്കും. എല്ലാ പ്രവൃത്തിയിലും നിയന്ത്രണവും മിതത്വവും നിലനിര്‍ത്തും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. പൂര്‍ത്തിയാകാത്ത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും. വിദ്യാര്‍ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടത്തിയെന്നുവരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. പല സന്ദര്‍ഭങ്ങളിലും വൈകാരിക തീവ്രത പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളും പ്രശസ്തിപത്രവും ലഭിക്കാനിടയുണ്ട്. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്നും നല്ല വരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ദൂരയാത്രകള് ഗുണകരമായിരിക്കും. ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിന് അവസരമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഔദ്യോഗിക ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വന്നുചേരും. മറ്റുള്ളവരുടെ ചതിയില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതായിവരും. എന്നാലും ആരോഗ്യനില തൃപ്തികരമായിരിക്കും. പാര്‍ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മേലുദേ്യാഗസ്ഥന്മാര് രമ്യതയില്‍ പെരുമാറും. സുഹൃദ്സഹായമുണ്ടാകും. ലോട്ടറി ലഭിക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. ഉദര സംബന്ധമായ അസുഖം ശ്രദ്ധിക്കണം.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഗൃഹം നവീകരിക്കാന്‍ ശ്രമിക്കും. ധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടവരുന്നതാണ്. ഉന്നതമായ വിവാഹബന്ധം ഉറപ്പിക്കുന്നതാണ്. ഉളുക്ക്, ചതവ് ഇവ വരാതെ സൂക്ഷിക്കുക. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉദയം ചെയ്തെന്നുവരാം. ക്ഷേത്രദര്‍ശനം, പുണ്യസ്നാനം എന്നിവ നടത്തും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ ജോലിയില്‍ പ്രവേശിക്കും. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു വെല്ലുവിളികളെയും നേരിടാനുള്ള മനഃശക്തിയുണ്ടാകും. പ്രശസ്തിയും കാര്യവിജയവുമുണ്ടാകും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടം വര്‍ധിക്കും. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. ഉദര സംബന്ധമായ അസുഖം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: