Categories: World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് സംഘവും ഉത്തരകൊറിയയില്‍

Published by

 പ്യോങ്ഗ്യാങ്:  ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തി.തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൈനിക വിഷയങ്ങളും പ്രാദേശിക സുരക്ഷയും ചര്‍ച്ച ചെയ്തതായാണ് വാര്‍ത്ത.

കൂടിക്കാഴ്ചയ്‌ക്കിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ  കത്ത് പ്രതിരോധ മന്ത്രി ഷോയിഗു കിമ്മിന് കൈമാറിയതായി ഉത്തരകൊറിയയുടെ  ഔദ്യോഗിക മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.  

യുക്രെയിനിലെ യുദ്ധത്തില്‍ ഉത്തരകൊറിയ റഷ്യയെ പിന്തുണയ്‌ക്കുന്നുണ്ട്. യുഎസ് നേതൃത്വത്തിലുള്ള പടിഞ്ഞാറിന്റെ ‘ആധിപത്യ നയം’ ആണ് തങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൈനിക നടപടിക്ക് റഷ്യയെ നിര്‍ബന്ധിതമാക്കിയതെന്ന്  ഉത്തരകൊറിയ കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ യുക്രൈനിലെ  പോരാട്ടത്തെ സഹായിക്കാന്‍ റഷ്യയ്‌ക്ക് ആയുധങ്ങള്‍ ഉത്തര കൊറിയ  നല്‍കുന്നുവെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആരോപണം കിം ജോങ് ഇന്‍ നിഷേധിച്ചു.  

1953 ജൂലൈ 27 ലെ കൊറിയന്‍ യുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ വാര്‍ഷിക  വേളയിലാണ്  റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉത്തരകൊറിയയിലെത്തിയിട്ടുളളത്. യുദ്ധം ജയിച്ചുവെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക