Categories: Thrissur

ഇരിങ്ങാലക്കുടയില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവമോര്‍ച്ച

യുവമോര്‍ച്ച ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം സംസ്ഥാന സമിതി അംഗം ശ്യാംജി മാടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.

Published by

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ ഹൈമാസ്‌ക് ലൈറ്റും തെരുവു വിളക്കുകളും കത്താത്തതില്‍ യുവമോര്‍ച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം സംസ്ഥാന സമിതി അംഗം ശ്യാംജി മാടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് രനുദ് എം. ആര്‍. അധ്യക്ഷത വഹിച്ച സമരത്തില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. രാഹുല്‍, സ്വരൂപ് വി. ആര്‍., വിനു മോഹന്‍, ബൈജു കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts