ഓപ്ഷനുകള്‍ പരിമിതമാണെങ്കിലും ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ സാന്നിധ്യം വാഹനവിണയില്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതുവരെ മികച്ച പ്രകടനമാണ് ഇവി വാഹനങ്ങളുടെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് കാഴ്ചവച്ചിട്ടുള്ളതും. ഉപഭോക്താകള്‍ക്ക് തങ്ങാവുന്ന വിലയ്‌ക്ക് മികച്ച രീതിയില്‍ ഇവി കാറുകള്‍ വിപണിയില്‍ ഇറക്കിയാണ് ഇവി വാഹന മേഖലയില്‍ അവര്‍ അധിപത്യം നേടിയതും.
കുറഞ്ഞ വിലതന്നെയാണ് എതിരാളികളില്ലാതെ ഇവി കാര്‍ വില്‍പ്പനയില്‍ ടാറ്റയെ മുന്നിലാക്കിയത്. ഇന്ന് മത്സരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ടാറ്റയുടെ മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയുടെ 50% അതിന്റെ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യയിലെ ഇവി മേഖലയില്‍ നിന്തരമായ വളര്‍ച്ചയാണ് കാഴ്ചവക്കുന്നത്. ടാറ്റയുടെ ഇവി വിഹിതം അഞ്ചു വര്‍ഷത്തിനുള്ളില്‍ 25% ആയി ഉയര്‍ത്തി 2030 ഓടെ 50% ആകാനാണ് സാധ്യത. 2022-23 സാമ്പത്തിക വര്‍ഷം 50,043 ഇലക്ട്രിക് കാര്‍ യൂണിറ്റുകളാണ് ടാറ്റ വിറ്റത്. ഇന്ത്യയിലെ മൊത്തത്തിലുള്ള ഇലക്ട്രിക് കാര്‍ വിപണി ഇപ്പോള്‍ ശൈശവാവസ്ഥയില്‍ തന്നെ തുടരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ ശ്രദ്ധേയമായ ഒരു കണക്കാണ്.
നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍ക്ക് യഥാര്‍ത്ഥ മത്സരമില്ല, കാരണം മഹീന്ദ്ര അതിന്റെ എക്‌സയുവി400 അടുത്തിടെയാണ് പുറത്തിറക്കിയത്. മറ്റുള്ളവര്‍ക്ക് നേരിട്ട് എതിരാളികളുമില്ല. എംജി മോട്ടോഴ്‌സ് ഇന്ത്യയുടെ കോമറ്റ് ഇവിയും (Comet EV) സിട്രോണ്‍ ഇ-സി3 (Citroen eC3) യുമാണ് ടാറ്റ ഇവി മോഡലുകളുടെ അതേ വില പരിധിയിലാണ് വാഗ്ദാനം ചെയ്യുന്ന ചില വാഹനങ്ങള്‍.
എന്നാല്‍ ടാറ്റയുടെ മുന്നേറ്റം നിലവില്‍ ഓഫറിലുള്ള മോഡലുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാകാന്‍ സാധ്യതയില്ല. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023ല്‍ കമ്പനി സഫാരി ഇവിയെ പ്രൊഡക്ഷന്‍ ഫോമില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കര്‍വ്, അവിന്യ (Curvv and Avinya) തുടങ്ങിയ കണ്‍സെപ്റ്റ് മോഡലുകള്‍ വരും കാലങ്ങളില്‍ അവയുടെ പ്രൊഡക്ഷന്‍ അവതാറുകളിലേക്ക് കൊണ്ടുവരാനും ടാറ്റ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: